ക്രംലിന്‍ പള്ളിയില്‍ ആത്മഹത്യാ ശ്രമം;  മധ്യവയസ്‌കന് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം

ഡബ്ലിന്‍: ക്രംലിന്‍ പള്ളിയുടെ അള്‍ത്താരയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച മധ്യവയസ്‌കനെ ഗാര്‍ഡ അറസ്റ്റ് ചെയ്തു. കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചു.ബ്രിട്ടാസിലെ ഡേടോണയില്‍ നിന്നുള്ള ഇയാന്‍ കിഡി(51)നാണ് പ്രാര്‍ഥനയ്ക്കെത്തിയ നിരവധിയാളുകളുടെ മുന്നില്‍ പെട്രോളില്‍ മുങ്ങിയെത്തി തീകൊളുത്തി ജീവത്യാഗത്തിനു മുതിര്‍ന്നത്.

അടുത്ത സെപ്തംബറില്‍ കോടതിയ്ക്കു മുമ്പാകെ ഹാജരാകുന്നതുവരെ ഒരൊറ്റ പള്ളികളിലോ അവയുടെ മുറ്റത്തോ പ്രവേശിക്കരുതെന്ന കര്‍ശന വ്യവസ്ഥയിലാണ് ഇയാള്‍ക്ക് ജഡ്ജി മൈക്കിള്‍ വാല്‍ഷ് ജാമ്യം നല്‍കിയത്.ആഴ്ചയില്‍ രണ്ടു ദിവസം ഗാര്‍ഡ സ്റ്റേഷനിലെത്തി ഒപ്പിടണം.എപ്പോഴും മൊബൈല്‍ ഫോണില്‍ അവൈലബിള്‍ ആകണം. താമസം മാറ്റുന്നുണ്ടെങ്കില്‍ അത് ഗാര്‍ഡയെ അറിയിക്കണം എന്നിവയാണ് മറ്റ് ജാമ്യ വ്യവസ്ഥകള്‍.

ജോലിയൊന്നും ഇല്ലാത്ത കിഡ് ഇപ്പോള്‍ സാമൂഹ്യ ക്ഷേമ ആനുകൂല്യം കൊണ്ടാണ് ജീവിക്കുന്നത്.കാര്യങ്ങളിങ്ങനെയൊക്കെ ആണങ്കെിലും കോടതിയില്‍ വളരെ സ്മാര്‍ട്ടായാണ് കിഡ് പെരുമാറിയത്. ജാമ്യ വ്യവസ്ഥകള്‍ മനസ്സിലോയോ എന്ന കോടതിയുടെ ചോദ്യത്തോട് ‘യെസ് യുവര്‍ ഓണര്‍’ എന്നായിരുന്നു മറുപടി.പള്ളികളിലോ മുറ്റത്തോ പ്രവേശിക്കരുതെന്ന കോടതി വിലക്കിനോട് ‘ഐ വില്‍ യുവര്‍ ഓണര്‍ ‘ എന്നായിരുന്നു കിഡിന്റെ പ്രതികരണം.

ക്രംലിനിലെ സെന്റ് ആഗ്നസ് പള്ളിയില്‍ ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം.ഏഴുമണി കുര്‍ബാനയ്ക്കായി വിശ്വാസികളെത്തുന്ന സമയത്തായിരുന്നു ജീവാഹൂതിക്ക് ശ്രമമുണ്ടായത്.ഇദ്ദേഹത്തെ അനുനയിപ്പിച്ചാണ് ഗാര്‍ഡ പള്ളിക്കുള്ളില്‍ സംഭവിക്കുമായിരുന്ന ദുരന്തം ഒഴിവാക്കിയത്.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *