ഡബ്ലിന്‍:ലിവിങ് സെര്‍ട്ട് പരീക്ഷയില്‍ ആകെയുള്ള 625 പോയിന്റും നേടി അയര്‍ലണ്ടിലെ ഒന്നാം സ്ഥാനക്കാരുടെ ഗണത്തിലെത്തിയ ഡബ്ലിനിലെ തമിഴ്‌നാട്ടുകാരനായ വിദ്യാര്‍ത്ഥി അയര്‍ലണ്ടിലെ എല്ലാ ഇന്ത്യാക്കാര്‍ക്കും അഭിമാനമായി ,
ഡബ്ലിന്‍ ഗ്‌ളാസ്‌നേവിലെ താമസക്കാരനും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷനിലെ വിദ്യാര്‍ഥിയുമായ ശക്തിജ്ഞാനവേല്‍ സോമസ്‌കന്ദനാണ് മുഴുവന്‍ വിഷയങ്ങളിലും H1 ഗ്രേഡിലെത്തി അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹത്തിന് ആഹ്ലാദത്തിന് വഴിയൊരുക്കിയത്.
ചെന്നൈ സ്വദേശിയും ഹെല്‍ത്ത് സെക്റ്ററിലെ ജീവനക്കാരനുമായ സോമസ്‌കന്ദന്റെയും(HCA-TLC) റോട്ടുണ്ടാ ഹോസ്പിറ്റലിലെ മിഡ് വൈഫ് വിജയലക്ഷ്മിയുടെയും മകനാണ് ജ്ഞാനവേല്‍.
മികച്ച വിജയത്തിന് നന്ദി പറയാനാണ് സന്തോഷത്തിന്റെ ഈ ദിവസം ഇവരുടെ കുടുംബം തിരഞ്ഞെടുത്തത്.’അമ്പലങ്ങളില്‍ സന്ദര്‍ശനം നടത്തി,ആദ്യം നന്ദി പറയേണ്ടത് ഈശ്വരനല്ലേ?അവര്‍ ചോദിക്കുന്നു.
അടുക്കും ചിട്ടയുമുള്ള പഠനം മാത്രമാണ് ജ്ഞാനവേലിനെ മികച്ച വിജയത്തിന് അര്‍ഹനാക്കിയത്.പഠനം കൊണ്ട് ദിവസം തീര്‍ക്കുന്ന സ്വഭാവക്കാരനല്ലാത്തതിനാല്‍ മറ്റു കാര്യങ്ങള്‍ക്കും സമയം കണ്ടെത്തിയിരുന്നു.
അച്ഛന്റെയോ അമ്മയുടേയോ സഹായം പഠനകാര്യത്തില്‍ ജ്ഞാനവേല്‍ തേടിയില്ലെന്നതിന് മാതാപിതാക്കള്‍ തന്നെ സമ്മതിക്കുന്നു.’ഞങ്ങള്‍ ഒരൊറ്റ കാര്യത്തിലും നിഷ്‌കര്‍ഷ വെച്ചിരുന്നില്ല.പക്ഷേ ഒന്നുണ്ട്.അത് ഇന്റര്‍നെറ്റോ മൊബൈല്‍ ഫോണോ ഉപയോഗിക്കുന്ന കാര്യത്തില്‍ മാത്രമാണ്.പഠനസമയത്ത് അത് നിയന്ത്രിക്കണമെന്നതായിരുന്നു ഞങ്ങളുടെ ഒരേ ഒരു ഡിമാന്റ്.അത് ജ്ഞാനവേല്‍ അക്ഷരം പ്രതി അനുസരിച്ചു.എന്ന് വെച്ച് അവന്‍ ഇന്റര്‍നെറ്റ് ഉപേക്ഷിച്ചില്ലെന്നല്ല!ഡബ്ലിനിലേക്കുള്ള യാത്രകള്‍ക്കും തിരിച്ചുമുള്ള ബസ് യാത്രകള്‍ക്കിടയില്‍ ദിവസവും രണ്ടു മണിക്കൂറോളവും,അവധി സമയങ്ങളിലുമൊക്കെയും അതിനുള്ള സൗകര്യം അവനുണ്ടായിരുന്നു’.അച്ഛന്‍ സോമസ്‌കന്ദന്‍ പറഞ്ഞു.
ഏത് കോഴ്സിന് പോകേണമെന്ന് തീരുമാനിച്ചിട്ടില്ല.അടുത്ത ആഴ്ചയോടെ അക്കാര്യത്തില്‍ തീരുമാനമെടുക്കാനാണ് ജ്ഞാനവേലിന്റെ പദ്ധതി.















