ലോകത്തെ സ്വാധീനിച്ച നാല്‍പ്പത് പേരില്‍ അഞ്ചാമനായി ലിയോ വരദ്കര്‍…

ഡബ്ലിന്‍ :കഴിഞ്ഞ വര്‍ഷം ലോകത്തെ സ്വാധീനിച്ച നാല്‍പ്പത് പേരില്‍ അഞ്ചാമനായി പ്രധാനമന്ത്രി ലിയോ വരദ്കര്‍.ഫോര്‍ച്യൂണ്‍ മാസികയുടെ നാല്‍പ്പത് വയസ്സില്‍ താഴെയുള്ളവരുടെ ഫോര്‍ച്യൂണ്‍ 40 ലിസ്റ്റിലാണ് അഞ്ചാം സ്ഥാനക്കാരനായി അയര്‍ലണ്ട് പ്രധാനമന്ത്രി ഇടം നേടിയത്.ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ ആണ് ഒന്നാം സ്ഥാനത്ത്. ഫേസ് ബുക്ക് ഫൗണ്ടര്‍ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് മൂന്നാ സ്ഥാനത്തും ടെന്നീസ് ചാംപ്യന്‍ സെറീന വില്യംസ് ഏഴാം സ്ഥാനത്തുമാണ്.

ഈ നൂറ്റാണ്ടിലെ അയര്‍ലണ്ടിന്റെ യുവ നേതാവാണ് ലിയോ വരദകറെന്ന് ഫോര്‍ച്യൂണ്‍ മാസിക വിശേഷിപ്പിക്കുന്നു.
പ്രധാനമന്ത്രി വരദ്കര്‍ നേരത്തേതന്നെ ആഗോള വാര്‍ത്താ ഭൂപടത്തില്‍ ഇടം നേടിയിരുന്നു.ടൈം മാസികയുടെ യൂറോപ്യന്‍ എഡീഷന്റെ ജൂലൈ ലക്കത്തിന്റെ കവര്‍ സ്റ്റോറി അയര്‍ലണ്ടിന്റെ ഈ യുവനേതാവിനെ കുറിച്ചുള്ളതായിരുന്നു.

അയര്‍ലണ്ടിന്റെ പ്രധാനമന്ത്രി ലിയോ വരദ്കര്‍ ഇന്ത്യക്കാരനായ കുടിയേറ്റക്കാരന്റെ മകനാണ്.സ്വവര്‍ഗാനുരാഗിയാണെന്ന് തുറന്നു സമ്മതിച്ച ഇദ്ദേഹമാണ് കത്തോലിക്കാ രാജ്യമായ അയര്‍ലണ്ടിന്റെ ഭരണ സാരഥ്യത്തിലെത്തിയത്.എന്നാല്‍ ഇതെല്ലാം അപ്രസക്തമാണെന്നു കരുതുന്നയാളാണ് ലിയോ വരദ്കര്‍ എന്നാണ് ഫോര്‍ച്യൂണ്‍ മാസികയുടെ നിരീക്ഷണം.

2019ഓടെ യൂറോപ്യന്‍ യൂണിയന്‍ വിട്ട് ബ്രിട്ടന്‍ പുറത്തുപോകുന്നതോടെ ഉണ്ടാകാവുന്ന സാമ്പത്തിക പ്രതിസന്ധികളെ മറികടക്കുന്നതെങ്ങനെ എന്നതിനെ കുറിച്ചാണത്രെ ഇപ്പോഴത്തെ വരദ്കറുടെ ചിന്തകളത്രയും.സാങ്കേതിക ഭീമന്മാരുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി അയര്‍ലണ്ടിന്റെ താഴ്ന്ന കോര്‍പ്പറേറ്റ് നികുതി സംബന്ധിച്ച് ധാരണകളുണ്ടാക്കാനാണ് വരദ്കറുടെ പ്രധാനമന്ത്രിയുടെ ഏറ്റവും പ്രധാന ലക്ഷ്യം.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *