ബാഗ്ദാദി ഇപ്പോഴും ജീവിച്ചിരിക്കുന്നു,പുതിയ വീഡിയോ പുറത്ത് 

ബാഗ്ദാദ്: കൊല്ലപ്പെട്ടുവെന്നു കരുതിയ ഐഎസ് ഭീകരത്തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി ജീവനോടെയുണ്ടെന്നതിനു തെളിവുമായി പുതിയ വീഡിയോ.

ബാഗ്ദാദിയുടെ 46 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ ക്ലിപ് അല്‍ ഫര്‍ഖാന്‍ ന്യൂസ് ഏജന്‍സി പുറത്തുവിട്ടതോടെയാണ് ഭീകരന്‍ ജീവനോടെയുണ്ടെന്ന് ഉറപ്പായത്.

ഒരു വര്‍ഷമായി ഇയാളെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. അമേരിക്ക- ഉത്തരകൊറിയ പ്രതിസന്ധിയെക്കുറിച്ചും വീഡിയോ ക്ലിപില്‍ പരാമര്‍ശമുണ്ട്. ഇതുകൊണ്ടു തന്നെ ഇതു നേരത്തേ എടുത്ത ക്ലിപ്പിംഗ് അല്ലെന്നു വ്യക്തമാണ്.

ഇറാഖിലെ മൊസൂള്‍, സിറിയ, റാഖ, ഹാമ എന്നിവിടങ്ങളില്‍ നടക്കുന്ന ഏറ്റുമുട്ടലുകളെക്കുറിച്ചും പരാമര്‍ശമുണ്ട്. രക്തം ചിന്തിയുള്ള പോരാട്ടം വെറുതെയാകില്ലെന്നാണ് ഭീകരത്തലവന്‍ പറയുന്നത്.

മേയ് 28 ന് റാഖയില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് വാര്‍ത്തയുണ്ടായിരുന്നു. ക്ലിപ് വ്യക്തമായി പരിശോധിച്ച ശേഷമേ ആധികാരികതയെക്കുറിച്ചു പറയാനാവൂ എന്ന് അമേരിക്കന്‍ പ്രതിരോധ വക്താവ് പറഞ്ഞു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *