ഡബ്ലിന്‍:ജൂണ്‍ 17 ശനിയാഴ്ച (ഇന്ന് ) ലൂക്കന്‍ വില്ലേജില്‍ നടത്തപ്പെടുന്ന കേരളാ ഹൌസ് കാര്‍ണിവലിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.രാവിലെ 8 മണിയ്ക്ക് ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരങ്ങളുടെ സെമി ഫൈനല്‍ ആരംഭിക്കും.ക്രിക്കറ്റ് മത്സരങ്ങളുടെ ഫൈനലിനൊപ്പം വൈവിധ്യപൂര്‍ണ്ണമായ കലാ കായിക പരിപാടികളും,ഇവന്റുകളും അവതരിപ്പിക്കപ്പെടും.
അയര്‍ലണ്ടിന്റെ ഉപപ്രധാനമന്ത്രി ഫ്രാന്‍സീസ് ഫിറ്റ്സ് ജറാള്‍ഡ് കേരളാ ഹൗസ് കാര്‍ണിവലിന്റെ സമാപനസമ്മേളനത്തില്‍ പങ്കെടുക്കുവാനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹത്തിന്റെ മഹാമേളയില്‍ പങ്കെടുക്കാനാവുന്നതില്‍ തനിക്ക് അതീവസന്തോഷമുണ്ടെന്ന് കേരളാ ഹൗസ് ഭാരവാഹികളുടെ ക്ഷണം സ്വീകരിച്ചു കൊണ്ട് ഉപപ്രധാനമന്ത്രി നല്കിയ അറിയിപ്പില്‍ വ്യക്തമാക്കി.
പതിവ് ഇനങ്ങള്‍ക്ക് പുറമെ നിരവധി പുതിയ പരിപാടികളും കാര്‍ണിവല്‍ വേദിയെ പ്രൗഢ സമ്പന്നമാക്കും.
വൈകിട്ട് സുപ്രസിദ്ധ ഡി ജെ ദര്‍ശന്‍ ഒരുക്കുന്ന ‘ഡീ ജെ മ്യൂസിക്ക് ഫെസ്റ്റ് കാര്‍ണിവലിനെ സംഗീതസാന്ദ്രമാക്കും.
വിശ്വാസ് ഫുഡ്‌സ് അണിയിച്ചൊരുക്കുന്ന കുക്കറി ഷോ മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് കേരളത്തിന്റെ പ്രിയപ്പെട്ട കപ്പയും മീനും പാചകം ചെയ്ത് സമ്മാനങ്ങള്‍ നേടാം.ഏറ്റവും വേഗതയില്‍,ഏറ്റവും രുചിയോടെ കപ്പയും മീനും പാചകം ചെയ്യുന്നവര്‍ക്കാണ് സമ്മാനം.പാചകം ചെയ്യാനുള്ള പാത്രങ്ങളും,അനുസാരികളും സംഘാടകര്‍ നല്‍കും.
കപ്പ മാത്രമല്ല,ചക്കവിഭവങ്ങളും കാര്‍ണിവലില്‍ തയാറുണ്ട്.ഏതാനം യുവസംരംഭകരാണ് ചക്കപുഴുക്കുമായി വേദിയിലെത്തുന്നത്.പരമ്പരാഗത വിഭവങ്ങളുമായി ഒട്ടേറെ ഭക്ഷ്യ സ്റ്റാളുകളും കാര്‍ണിവല്‍ വേദിയില്‍ ഒരുക്കിയിട്ടുണ്ട്.
പ്രോഗ്രാം ലിസ്റ്റ്

















