കാവന്‍-ഡണ്ടാല്‍ക്ക് കൂട്ടായ്മകളുടെ സംയുക്ത തിരുനാള്‍ ആഘോഷം ഇന്ന് ഡണ്ടാല്‍ക്കില്‍ 

ഡണ്ടാല്‍ക്ക്:ഡണ്ടാല്‍ക്ക് വി.അല്‍ഫോന്‍സാ സീറോ മലബാര്‍ കൂട്ടായ്മയുടെയും കാവന്‍ തിരുക്കുടുംബം സീറോ മലബാര്‍ കൂട്ടായ്മയുടെയും സംയുക്ത തിരുനാള്‍ സെപ്തംബര്‍ 30 ശനിയാഴ്ച ഡണ്ടാല്‍ക്കിന്‍ കില്‍ക്കറിലുള്ള സെ.ബ്രിജിത് ദേവാലയത്തില്‍ നടത്തപ്പെടുന്നു. ഫാ.ആന്റണി ചീരംവേലില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന തിരുനാള്‍ കുര്‍ബാനയില്‍ ഫാ.മാര്‍ട്ടിന്‍ പൊറുക്കാരന്‍,ഫാ.വിനോദ്, എന്നിവര്‍ സഹകാര്‍മ്മികരാകും.
തുടര്‍ന്ന് വി.അല്‍ഫോന്‍സാമ്മയുടെയും തിരുക്കുടുംബത്തിന്റെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുള്ള പ്രദക്ഷിണവും ലദീഞ്ഞും നേര്‍ച്ചവിതരണവും ഉണ്ടായിരിക്കും.
തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി സ്നേഹവിരുന്നും കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും നടത്തപ്പെടും.തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാനായി ഏവരെയും ക്ഷണിക്കുന്നതായി തിരുനാള്‍ കമ്മിറ്റി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫ്രാന്‍സീസ് 0894248891
ജോര്‍ജ്ജ് 0876859279

Comments

comments

Leave a Reply

Your email address will not be published. Required fields are marked *