അയര്‍ലണ്ടിലെ വീടുകളുടെ വിലയില്‍ കുറവ് പ്രതീക്ഷിക്കേണ്ടെന്ന് സെന്‍ട്രല്‍ ബാങ്ക് സര്‍വെ: അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഭവന വില 15% വരെ കൂടും?

ഡബ്ലിന്‍: സ്വന്തമായൊരു വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കൊതിക്കുന്നവരെ നിരാശപ്പെടുത്തുന്ന വിവരങ്ങളുമായി സെന്‍ട്രല്‍ ബാങ്ക് നടത്തിയ സര്‍വ്വെ.ഭവന വിലയില്‍ സമീപകാലത്തൊന്നും കുറവുണ്ടാകുമെന്ന പ്രതീക്ഷ വേണ്ടെന്നതാണ് സര്‍വ്വേയുടെ പ്രധാന കണ്ടെത്തലത്രേ.

എസ്റ്റേറ്റ് ഏജന്റുമാര്‍,ലേലക്കാര്‍,ഭവന മേഖലയിലെ സാമ്പത്തിക വിദഗ്ധര്‍,സര്‍വേയര്‍മാര്‍ എന്നിവര്‍ക്കിടയില്‍ നടത്തിയ വിവരശേഖരണത്തില്‍ നിന്നാണ് അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഭവന വില 15% ഉയരുമെന്ന ഫലം കണ്ടെത്തിയത്!.

ഈ വര്‍ഷം മാത്രം വീടുകളുടെ വിലയില്‍ എട്ട് ശതമാനം വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.ഡബ്ലിനിലെ വിലയില്‍ 10% വര്‍ധനയുണ്ടാകും.എക്കാലത്തേയും പോലെ വില്‍പ്പനയ്ക്കെത്തുന്ന വീടുകളുടെ ദൗര്‍ലഭ്യം തന്നെയാണ് വിലക്കയറ്റത്തിനു കാരണമായി പറയുന്നത്.അയര്‍ലണ്ടിനെ സംബന്ധിച്ച് അതൊരു വാര്‍ത്തയും കാരണവും അല്ലാതായിട്ട് വര്‍ഷങ്ങളായിട്ടുണ്ട്.ജൂലൈയില്‍ സമാഹരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് സെന്‍ട്രല്‍ ബാങ്കിന്റെ സര്‍വെ റിപ്പോര്‍ട്ട്.

സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്സ് ഓഫിസ് പുറത്തുവിട്ട കണക്കു പ്രകാരം ജൂണോടെയാണ് വിലയില്‍ കുതിപ്പുണ്ടായത്. വര്‍ഷം വെച്ചു കണക്കാക്കിയാല്‍ ഭവനവിലയില്‍ 11.6% ആണ് വര്‍ധിച്ചിട്ടുള്ളത്.രാജ്യത്തെ ശരാശരി മാര്‍ക്കറ്റ് വില 258,544യൂറോ ആണെങ്കിലും ഡബ്ലിനിലെ വില്‍പ്പന വില 401,890 യൂറോ ആയിരുന്നു.

സെന്‍ട്രല്‍ ബാങ്കിന്റെ ഭൂപണയ നിയമങ്ങളൊന്നും വിലകളെ പിടിച്ചുനിര്‍ത്താന്‍ സഹായകമാവില്ലെന്നും വിദഗ്ധര്‍ പറയുന്നു.കര്‍ശനമായി ലെന്‍ഡിംഗ് വ്യവസ്ഥകളില്‍ ഈ വര്‍ഷമാദ്യം സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ച ഇളവുകള്‍ വിലക്കയറ്റത്തിനിടയാക്കിയെന്നും സര്‍വെ വെളിപ്പെടുത്തുന്നു.ആദ്യ വാങ്ങലുകാര്‍ക്ക് പണയ വായ്പ ലഭിക്കണമെങ്കില്‍ പത്ത് ശതമാനം നിക്ഷേപം നിഷ്‌കര്‍ഷിച്ച് ഇളവു വരുത്തിയിരുന്നു.്അടുത്ത വര്‍ഷം ഭവനവിലയില്‍ കുതിച്ചുകയറ്റമണ്ടാകുമെന്നാണ് സര്‍വെയില്‍ പങ്കെടുത്ത 93% പേരും അഭിപ്രായപ്പെടുന്നത്.

വര്‍ഷാരംഭത്തില്‍ ലഭിച്ച സൂചനകള്‍ പ്രകാരം ഡബ്ലിനില്‍ ഭവന വില എട്ട് ശതമാനം ഉയരുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ത്തന്നെ അത് പത്ത് ശതമാനമായിട്ടുണ്ട്.ഇപ്പോഴത്തെ വിലക്കയറ്റത്തിനു പിന്നില്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ച ഇളവുകള്‍ മാത്രമാണെന്ന് ഡേവി സ്റ്റോക്ക് ബ്രോക്കേഴ്സ് ഇക്കണോമിസ്റ്റ് കോണാല്‍ മക് കോയില്‍ പറയുന്നു.

സര്‍വേ നടത്തിയത് സെന്‍ട്രല്‍ ബാങ്ക് ആണെങ്കിലും പങ്കെടുത്തവര്‍ വിപണിയിലെ ഭവനവില നിലവാരത്തെ നിര്‍ണ്ണയിക്കുന്നവര്‍ തന്നെയാണ് എന്നതും ശ്രദ്ധേയമാണ്.ഭവന മേഖലയിലെ വില്പനക്കാരില്‍ നിന്നും നയരൂപീകരണക്കാരില്‍ നിന്നും മാത്രമായി ഇത്തരമൊരു സര്‍വ്വേ നടത്തിയതും,അവര്‍ക്ക് അനുകൂലമായി ഫല പ്രവചനം നടത്തിയതും വാങ്ങല്‍ക്കാരെ സമ്മര്‍ദ്ദത്തിലാക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമാണ് എന്നാണ് ഇതിനെതിരെ ഉയരുന്ന ആക്ഷേപം.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *