ഡബ്ലിന്‍ :ഓണ്‍ലൈനിലൂടെ ഒറ്റ ദിവസം കൊണ്ട് പേഴ്സണല്‍ വായ്പ നല്‍കാനൊരു സ്ഥാപനം ഡബ്ലിനില്‍ പ്രവര്‍ത്തിച്ചു തുടങ്ങി.ഇവിടെ നിന്നും ഉപഭോക്താക്കള്‍ക്ക് 50000 യൂറോവരെ പേഴ്സണല്‍ വായ്പയെടുക്കാം.നോണ്‍ ബാങ്കിംഗ് ധനകാര്യ സ്ഥാപനമായ ‘ചില്‍ മണി’ആണ് കിടിലന്‍ ഓഫറുകളുമായി എത്തിയിരിക്കുന്നത്.
അയര്‍ലണ്ടിന്റെ ആദ്യ നോണ്‍ ബാങ്കിംഗ് പേഴ്സണല്‍ വായ്പാ ദായക ഏജന്‍സിയാണ് ചില്‍ മണി.ഒരു പ്രവൃത്തി ദിവസം കൊണ്ട് വായ്പ പാസാക്കുമെന്നാണ് കമ്പനിയുടെ ഉറപ്പ്.ജനറല്‍ മാനേജര്‍ ഫെര്‍ഗല്‍ ലിന്‍്ച് ആണ് 24 മണിക്കൂര്‍ കൊണ്ടുള്ള ഓണ്‍ലൈന്‍ വായ്പാ പദ്ധതി ഉദ്ഘാടനം ചെയ്തത്.
3000 മുതല്‍ 50,000യൂറോ വരെയാണ് വായ്പ ലഭിക്കുക. അഞ്ച് വര്‍ഷം കൊണ്ട് അടച്ചു തീര്‍ത്താല്‍ മതിയാകും.8.6 ശതമാനം മുതല്‍12.2 ശതമാനം വരെയാണ് പലിശ.(അത്യാവശ്യം ബ്ലേഡ് കമ്പനി തന്നെയെന്ന് ചുരുക്കം)
വ്യക്തിഗത സാമ്പത്തികരംഗത്തെ പിടിച്ചു കുലുക്കും ചില്‍ മണിയെന്ന് ജനറല്‍ മാനേജര്‍ പറഞ്ഞു.വിവാഹംതുടങ്ങിയ പ്രത്യേക ആവശ്യങ്ങള്‍ക്കും കാര്‍ വാങ്ങാനും വീട് പണികള്‍ക്കുമൊക്കെ ഞങ്ങള്‍ വായ്പ ലഭ്യമാക്കും.- ജനറല്‍ മാനേജര്‍ ഫെര്‍ഗല്‍ ലിന്‍്ച് പറഞ്ഞു.
WEBSITE: https://www.chillmoney.ie/















