ക്ലാമ്പ് ചെയ്ത വാഹനങ്ങള്‍ തട്ടികൊണ്ട് പോകുന്ന പ്രവണത ഡബ്ലിനില്‍ കൂടുന്നുവെന്ന് ഗാര്‍ഡ

ഡബ്ലിന്‍:വാഹനം ക്ലാമ്പ് ചെയ്താല്‍ ആര്‍ക്കായാലും ദേഷ്യം വരും.അറിഞ്ഞു കൊണ്ട് ക്ലാമ്പ് ചെയ്യാനുള്ള അവസരം ആരും സൃഷ്ടിക്കില്ലല്ലോ ?

ക്ലാമ്പ് ചെയ്യപ്പെട്ടാല്‍ പിന്നെ ഫൈന്‍ അടച്ചു രക്ഷപ്പെടുകയേ വഴിയുള്ളു.മാന്യതയും മര്യാദയും ഉള്ളവര്‍ പിഴയടച്ച് വാഹനം കൊണ്ട് പോകും.പക്ഷേ ഡബ്ലിന്‍ 7ലെ സ്മിത്ഫീല്‍ഡിനു സമീപം ഗ്രഞ്ച് ഗോര്‍മാനില്‍ ഡബിള്‍ ലൈനില്‍ കാര്‍ കയറി പാര്‍ക്ക് ചെയ്ത ഡ്രൈവര്‍ ചെയ്ത പണി കേട്ടാല്‍ ഞെട്ടും.ക്ലാമ്പ് അറുത്ത് മാറ്റി തൊട്ടടുത്തുള്ള പോസ്റ്റില്‍ ചേര്‍ത്ത് കെട്ടിവെച്ച ശേഷം ഇദ്ദേഹം വാഹനവുമായി കടന്നു കളഞ്ഞു.പോകും മുമ്പ് തന്റെ പ്രതിഷേധം പ്രകടിപ്പിക്കാന്‍ ക്‌ളാബിന്റ അയണ്‍ പ്‌ളേറ്റ് തന്നെ ഉപയോഗിക്കുകയും ചെയ്തു.vty

കാണികള്‍ക്ക് തമാശയാണെങ്കിലും അനാവശ്യമായി വീല്‍ ക്ലാംപ് തകരാറിലാക്കിയതിന് മാത്രമല്ല,സഭ്യമല്ലാത്ത ഭാഷ എഴുതി പ്രദര്‍ശിപ്പിച്ചതിനും ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുകയാണ്.പക്ഷെ നോര്‍ത്തില്‍ നിന്നും വന്ന വാഹനമായതിനാല്‍ പ്രതിയെ പിടി കൂടാന്‍ ഏറെ പ്രയത്‌നം വേണ്ടി വരുമെന്നാണ് സമീപവാസിയായ ഷോപ്പുടമ പറയുന്നത്!

ക്ലാമ്പ് അഴിച്ചു മാറ്റുന്നവര്‍ക്ക് 1250 യൂറോ വരെയാണ് പിഴ.ആളെ കിട്ടിയിട്ട് വേണ്ടേ പക്ഷെ പിഴ ഈടാക്കാന്‍ ?ഈയിടെ ഇത്തരം പ്രവണതകള്‍ കൂടി വരികയാണെന്നാണ് ഗാര്‍ഡ പറയുന്നത്.ഈസ്റ്റേണ്‍ യൂറോപ്പ്,ഗള്‍ഫ് രാജ്യങ്ങള്‍,എന്നിവയ്ക്ക് പുറമെ ഇന്ത്യക്കാരും ഇക്കാര്യത്തില്‍ കുറ്റം ചെയ്യുന്നതില്‍ വിരുതന്‍മാരാണെന്നാണ് ഗാര്‍ഡയുടെ നിരീക്ഷണം.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *