പത്താം വാര്‍ഷിക ഓഫറുകളുമായി യപ്പ് ടി വി,ഇനി ആന്റ്രോയിഡ് ഡിവൈസ് സൗജന്യം,പാക്കേജ് പ്രൈസിലും ഇളവ്

ഡബ്ലിന്‍:കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അയര്‍ലണ്ടില്‍ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ വരിക്കാരായ സ്ട്രീമിംഗ് കമ്പനിയായ യപ്പ് ടീ വി ഐറീഷ് മലയാളികള്‍ക്ക് ആകര്‍ഷകമായ ടെലിവിഷന്‍ സ്ട്രീമിംഗ് പാക്കേജുമായി വീണ്ടും രംഗത്തെത്തി.യപ്പ് ടി വിയുടെ പത്താം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് പാക്കേജ് വിലയില്‍ 15 യൂറോയുടെ ഇളവും സ്മാര്‍ട്ട് ടി വി ഇല്ലാത്തവര്‍ക്ക് യപ്പ് ടിവി നല്‍കുന്ന സൗജന്യ യപ്പ് ടി വി ആന്റ്രോയിഡ് ഡിവൈസുമാണ് യപ്പ് അയര്‍ലണ്ടിലെ ഉപഭോക്താക്കള്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
പത്താം വാര്‍ഷികം പ്രമാണിച്ച് ഇന്ന് മുതല്‍ ഡിസംബര്‍ 31 വരെ നിലവിലുള്ള ഓഫര്‍ വിലയില്‍ നിന്ന് 15 യൂറോ ഇളവാണ് ലഭിക്കുക .യൂറോപ്പില്‍ ലഭ്യമായ ഏറ്റവും മെച്ചപ്പെട്ട ക്ലാരിറ്റിയോടെ ഒരു വര്‍ഷത്തേയ്ക്കുള്ള പാക്കേജാണ് യപ്പ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.പന്ത്രണ്ട് മാസത്തേയ്ക്കാണ് പാക്കേജെങ്കിലും പതിനാല് മാസം ഈ കണക്ഷന്റെ സര്‍വീസ് ലഭിക്കും.രണ്ടു മാസത്തെ സൗജന്യമുള്‍പ്പെടെയാണിത്.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *