ഡബ്ലിന്‍:ഡബ്ലിന്‍ ആദംസ് ടൗണിലെ ഷാജി തോമസിന്റെ പിതാവും,ലൂക്കനിലെ ബെന്നി ജോസഫിന്റെ(സ്വരലയ) ഭാര്യാപിതാവുമായ തോമസ് വര്‍ക്കി മാളിയേക്കല്‍(80)കോതമംഗലം പൈങ്ങാട്ടൂരിലെ വസതിയില്‍ വെച്ച് നിര്യാതനായി.പരേതന്‍ ദീര്‍ഘകാലം മലയാറ്റൂര്‍ ഇല്ലിത്തോട് ഇടവകയുടെ കൈക്കാരനായിരുന്നു.
ഭാര്യ:ലൂസി നെയ്യശേരി മേച്ചേടത്ത് കുടുംബാംഗമാണ്.
മക്കള്‍:ഷെല്ലി,ഷാജി,ഷൈനി(നഴ്സിംഗ് മാനേജര്‍,ലെയിക്സ്ലിപ്പ് റൈവേല്‍ നഴ്സിംഗ് ഹോം,ഡബ്ലിന്‍)
മരുമക്കള്‍:ബേബി(സൂപ്പര്‍വൈസര്‍,മലയാറ്റൂര്‍ കുരിശുമുടി)ജിജി(സ്റ്റാഫ് നഴ്‌സ് , കൊണോളി ഹോസ്പിറ്റല്‍,ഡബ്ലിന്‍)ബെന്നി ജോസഫ് (ഡബ്ലിന്‍ സ്വരലയ)
സംസ്‌കാരം ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു 2 മണിയ്ക്ക് പൈങ്ങാട്ടൂര്‍ സെന്റ് ആന്റണീസ് ഫൊറോനാ പള്ളിയില്‍ നടത്തപ്പെടും.















