അയര്‍ലണ്ടിലെ  മദ്യ ഉപഭോഗത്തില്‍ വന്‍ കുറവ്, കുടി’യില്‍ യൂറോപ്യന്‍ യൂണിയനില്‍ 12ാം സ്ഥാനം

ഡബ്ലിന്‍ : അയര്‍ലണ്ടുകാരുടെ മദ്യപാനശീലത്തില്‍ വന്‍ കുറവുണ്ടായതായി യൂറോപ്യന്‍ കമ്മീഷന്റെ വെളിപ്പെടുത്തല്‍.2000ല്‍ നടത്തിയ കണക്കെടുപ്പില്‍ അയര്‍ലണ്ടായിരുന്നു യൂണിയനിലെ 27 രാജ്യങ്ങളുടെയും മുന്നില്‍.എന്നാല്‍ 14 വര്‍ഷത്തിനുള്ളില്‍ അയര്‍ലണ്ടുകാരെല്ലാം ‘നല്ലപിള്ള’കളായെന്നാണ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ നല്‍കുന്ന സൂചന.2016ല്‍ മാത്രം മദ്യപാനം അഞ്ച് ശതമാനം ഉയര്‍ന്നത്.എന്നിട്ടുകൂടിയും ഈ നേട്ടത്തിലെത്താന്‍ അയര്‍ലണ്ടിന് സാധിച്ചത് ശ്രദ്ധേയ സംഗതിയാണ്.

അയര്‍ലണ്ടുകാരുടെ മദ്യപാന ശീലത്തില്‍ 23.6%ത്തിന്റെ കുറവാണ് ഉണ്ടായത്.ഇത് മദ്യപരുടെ കണക്കില്‍ 12ാം സ്ഥാനത്തേക്ക് അയര്‍ലണ്ടിനെയെത്തിച്ചിരിക്കുകയാണ്.

ശരാശരി 10.6 ലിറ്റര്‍ മദ്യമാണ് ഇവിടുത്തെ ആളോഹരി ഉപഭോഗം.പോളണ്ടിനും ഫ്രാന്‍സിനും ജര്‍മ്മനിക്കും പിന്നിലാണ് അയര്‍ലണ്ടിന്റെ സ്ഥാനം.അയര്‍ലണ്ടിനെ മദ്യ ഉപയോഗത്തില്‍ ഏറ്റവും താഴ്ന്ന നിലയിലെത്തിക്കാനാണ് അടുത്തിടെ കൊണ്ടുവന്ന പ്ബ്ലിക് ഹെല്‍ത്ത് (മദ്യം) ബില്‍ ലക്ഷ്യമിടുന്നത്. വ്യക്തിഗത മദ്യോപയോഗം സംബന്ധിച്ച ആഗോള ശരാശരിയേക്കാളും 6 ലിറ്റര്‍ കൂടുതലാണ് അയര്‍ലണ്ടിന്റേത്.മദ്യപാനത്തിന്റെ ആഗോള നിയമാവലി പ്രകാരം രണ്ടു തവണയാണ് അയര്‍ലണ്ടുകാര്‍ മദ്യപിക്കുന്നത്.

മദ്യപാനത്തിന്റെ ആപത്തുകളെ ലഘൂകരിക്കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ പിന്തുടരണമെന്ന് ആല്‍ക്കഹോള്‍ ആക്ഷന്‍ ്അയര്‍ലണ്ട് വക്താവ് യൂനന്‍ മക് കിന്നി പറഞ്ഞു.ഇതു പ്രകാരം നിലവാരമുള്ള 11 ഡ്രിങ്കുകള്‍ പുരുഷന്മാര്‍ക്കും 17 എണ്ണം സ്ത്രീകള്‍ക്കും ഇപ്പോള്‍ ലഭ്യമാണ്. ശരാശരി മദ്യ ഉപഭോഗം ഏഴ് ലിറ്ററിലെത്തിക്കാണ് ആഗ്രഹിക്കുന്നതെന്നും കിന്നി വെളിപ്പെടുത്തി.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *