സൈക്കിള്‍-ബൈക്ക് മോഷണം ഡബ്ലിനില്‍ ഒരു വാര്‍ത്തയല്ലാതാവുന്നു ….!

ഡബ്ലിന്‍ : സൈക്കിള്‍ മോഷണം ഡബ്ലിന്‍ നഗരവാസികള്‍ക്ക് പുതുമയുള്ള കാര്യമൊന്നുമല്ല.പൂട്ടി വെച്ചാലും,പൂട്ടാതെ വെച്ചാലും സൈക്കിള്‍ മോഷണം ഒരു ‘കല’ യാക്കിയിരിക്കുന്ന ഒരു സംഘം പേര്‍ ഡബ്ലിനില്‍ എപ്പോഴും കറങ്ങി നടക്കുന്നുണ്ട്.

കഴിഞ്ഞ ആഴ്ചയില്‍ ഒരു മലയാളി യുവാവിന് ഉണ്ടായ അനുഭവം വിവരിക്കുന്ന ഒരു ഫേസ് ബുക്ക് പോസ്റ്റ് കാണു.ഡബ്ളിനെ കുറിച്ച് കേട്ടറിഞ്ഞ ‘സത്യസന്ധ പുരാണങ്ങളുമായി’ ഒരു മാസം മുമ്പ് നഗരത്തിലെത്തിയ കാസര്‍ഗോഡ് ചിറ്റാരിക്കാല്‍ സ്വദേശിയായ ഇദ്ദേഹം നഗരകാഴ്ചകള്‍ കാണാന്‍ ചുറ്റാനിറങ്ങിയതായിരുന്നു.സിറ്റിയില്‍ നിന്നും ഒരു പുത്തന്‍ സൈക്കിള്‍ വാങ്ങി മടങ്ങവേ,ഒരു കടയില്‍ കയറി തിരിച്ചിറങ്ങുമ്പോഴാണ് തന്റെ ബൈക്കിന്റെ പൂട്ട് പൊട്ടിക്കാന്‍ ശ്രമിക്കുന്ന ‘മാന്യനെ’കണ്ടത്…ഒരു സെക്കന്‍ഡ് കൂടി കഴിഞ്ഞാണെങ്കില്‍ സൈക്കിളുമായി കടന്നേനെ.

വിലയേറിയ കാര്‍ബണ്‍ സൈക്കിള്‍ ബൈക്ക് മോഷ്ടിക്കാനുള്ള തസ്‌കരന്റെ നീക്കം ഉടമസ്ഥന്റെ സമയോചിത ഇടപെടലില്‍ പൊളിഞ്ഞതിന്റെ മറ്റൊരു വീഡിയോ ദൃശ്യം ഇപ്പോള്‍ വൈറലാവുകയാണ്.ക്ലോണ്ടാര്‍ഫിലെ 360സൈക്കിള്‍സ് അപ്ലോഡ് ചെയ്ത വീഡിയോ ദൃശ്യമാണ് ഞൊടിയിടയിലെ സൈക്കിള്‍-ബൈക്ക് മോഷണം പുറത്തെത്തിച്ചത്.

തട്ടിയെടുക്കാന്‍ ശ്രമിച്ച സൈക്കിള്‍ വീണ്ടെടുക്കാനയെങ്കിലും അതിന് ചെറിയ ചില തകരാറുകള്‍ സംഭവിച്ചു.ലിത്വാനിയന്‍ മെക്കാനിക് മാര്യുസ് ജുഡിക്കാസ് ആണ് സാഹസികമായി തന്റെ സൈക്കിള്‍ മോഷ്ടാവിനെ കീഴടക്കിയത്.17 സെക്കന്‍ഡിനുള്ളിലാണ് ഈ മോഷണവും വീണ്ടെടുക്കലുമെല്ലാം സംഭവിച്ചതെന്നു വീഡിയോ സൂചിപ്പിക്കുന്നു.

കടയടയ്ക്കാന്‍ നേരം ഷോപ്പിന്റെയകത്ത് നിന്നുംയാത്രയ്ക്കായുള്ള സൈക്കിള്‍ പുറത്തു വെച്ച് വെച്ച ശേഷം മാര്യുസ് ജുഡിക്കാസ് കടയുടെ ലോക്ക് ഇടാന്‍ തിരിഞ്ഞ നിമിഷങ്ങള്‍ക്കിടയിലാണ് മോഷണശ്രമം. ലോക്ക് ക്രമീകരിക്കുന്നതിനിടയില്‍ റോഡിലൂടെ സൈക്കിളില്‍ തന്നെ വന്ന രണ്ട് യുവാക്കളാണ് മോഷണശ്രമം നടത്തുന്നത്.അതില്‍ ഒരാള്‍ ഒരു സൈക്കിളില്‍ നിന്നിറങ്ങുന്നു. ഇതിനിടെ കൂടെവന്ന യുവാവ് ആദ്യം തസ്‌കരന്‍ വന്ന സൈക്കിള്‍ കൊണ്ടുപോകുന്നു.മോഷ്ടാവ് ക്ഷണനേരത്തിനുള്ളില്‍ ജുഡിക്കാസിന്റെ സൈക്കിള്‍ എടുത്തുകൊണ്ടുപോകുന്നു.

ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ ജുഡിക്കാസ് മോഷ്ടാവിന് മേല്‍ ചാടി വീഴുന്നു.ഇതിനിടെ സൈക്കിള്‍ റോഡില്‍ വീഴുന്നു.മോഷ്ടാവിനു പിന്നാലെ ജുഡിക്കാസ് പായുന്നതും അല്‍പ്പനേരത്തിനുള്ളില്‍ തനിച്ച് തിരികെ വന്ന് സ്വന്തം സൈക്കിള്‍ റോഡില്‍ നിന്നും എടുക്കുന്നതും ദൃശ്യത്തില്‍ കാണാം. എല്ലാം 17 സെക്കന്‍ഡിനുള്ളില്‍ കഴിഞ്ഞുവെന്നതാണ് അത്ഭുതം!.

സൈക്കിള്‍ ശരിയാക്കിയെടുക്കാന്‍ 200യൂറോ വേണ്ടി വന്നെന്ന ചെറിയ സങ്കടമുണ്ടായെങ്കിലും 2500യൂറോ വില വരുന്ന സൈക്കിള്‍ നഷ്ടപ്പെട്ടില്ലല്ലോയെന്ന ആശ്വാസത്തിലാണ് ജുഡിക്കാസ്.എത്ര പെട്ടെന്നാണ് മോഷണം നടക്കുന്നതെന്ന് ആളുകളെ അറിയിക്കുന്നതിനാണ് വീഡിയോ അപ്ലോഡ് ചെയ്തത്.ഓരോ വര്‍ഷവും ഡബ്ലിനില്‍ നൂറുകണക്കിന് ബൈക്കുകള്‍ മോഷ്ടിക്കപ്പെടുന്നതായാണ് കണക്ക്.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *