ഡബ്ലിന്‍ :വിവാദങ്ങളൊഴിയാതെ മാലിന്യ സംസ്‌കരണം.അനാവശ്യമായി പിഴ ചുമത്തിയെന്ന പരാതിയുമായി വീട്ടമ്മ രംഗത്തുവന്നപ്പോള്‍ റീ-സൈക്ലിംഗ് ആകെ പ്രതിസന്ധിയിലാണെന്ന് മാലിന്യ സംസ്‌കരണ കമ്പനിയുടെ പരാതി.
ബിനുകള്‍ മാറി മാലിന്യമിടുന്നത് ഡബ്ലിനില്‍ പലസ്ഥലത്തും ബഹളത്തിനിടയാക്കുകയാണ്.അതിനിടെ ബിന്‍ ചാര്‍ജിനെതിരെ പ്രക്ഷോഭകരും രംഗത്തിറങ്ങി.
കഴിഞ്ഞയാഴ്ച കരാര്‍ ഏര്‍പ്പെടുത്തിയ പാണ്ട റീ സൈക്ലിംഗ് കമ്പനിയെന്ന മാലിന്യ സംസ്‌കരണ ഏജന്‍സി ബ്രൗണ്‍,ഗ്രീന്‍ കളറുകളുള്ള ബിന്നുകള്‍ ഡബ്ലിന്‍ സിറ്റി മേഖലയില്‍ പുതിയതായി ഏര്‍പ്പെടുത്തിയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്.
ഗ്രീന്‍ കളറിലുള്ള ബിന്നില്‍ റീ -സൈക്കിള്‍ മാലിന്യവും ബ്രൗണില്‍ നോണ്‍ റീ സൈക്ലബിള്‍ മാലിന്യവുമാണ് നിക്ഷേപിക്കേണ്ടത്.എന്നാല്‍ ആളുകള്‍ അശ്രദ്ധമായി നിക്ഷേപിക്കുന്നത് പലപ്പോഴും പ്രശ്നമുണ്ടാക്കുന്നു.മുമ്പേ നിലവിലുണ്ടായിരുന്ന നിയമം ഇവര്‍ കര്‍ശനമായി നടപ്പാക്കുന്നതില്‍ ഒന്നും ചെയ്യാനാവില്ലെന്നാണ് കൗണ്‍സില്‍ അധഃകൃതര്‍ പറയുന്നത്. ഇവരുടെ ബല്ലിമൗണ്ടിലെ പ്ലാന്റിലാണ് റീ സൈക്ലിംഗ് നടത്തുന്നത്.
കഴിഞ്ഞ ദിവസം ബല്ലിഫെര്‍മോടിലെ നിക്കോള ഹ്യൂഗ്സിന് മറ്റാരോ ചെയ്ത പിഴവിന്റെ പേരില്‍ 30യൂറോ പിഴ ചുമത്തിയതാണ് വന്‍ വിവാദമായത്. മൂന്നുമക്കളുള്ള, ഡിസ്സബിലിറ്റി ആനുകൂല്യ കൈപ്പറ്റുന്നയാളാണ് ഹ്യൂഗ്സ്.ഇവരുടെ വീടിനു മുന്‍വശത്തുള്ള റീസൈക്ലിംഗ് ബിന്നില്‍ മറ്റാരോ , ബിസ്‌കറ്റുകള്‍ ഇട്ടതാണ് വിഷയമായത്. താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും മറ്റാരെങ്കിലും ചെയ്ത തെറ്റിന് താന്‍ പിഴ നല്‍കില്ലെന്നും ഉറച്ച നിലപാടെടുത്തതോടെയാണ് വിവാദമായി.ഹ്യൂഗ്സിന്റെ കുട്ടികളായിരിക്കാം അറിയാതെ ബിസ്‌കറ്റ് ഇട്ടതെന്ന് മാലിന്യം നീക്കാനെത്തിയവര്‍ പറയുന്നു. എന്നാല്‍ തന്റെ മക്കള്‍ അങ്ങനെ ചെയ്യില്ലെന്ന കടുത്ത നിലപാടിലാണ് ഹ്യൂഗ്സ്.
പിഴ ഈടാക്കുന്നതിനു 14 ദിവസം മുമ്പ് ബന്ധപ്പെട്ട വീട്ടുകാര്‍ക്ക് നോട്ടീസ് നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഹ്യൂഗ്സിന് നോട്ടീസ് ലഭിച്ചില്ല. പിഴയടക്കണമെന്ന ഉത്തരവു മാത്രമാണ് ലഭിച്ചത്.ഡിസ്സബിലിറ്റി ആനുകൂല്യങ്ങള്‍ കൈപ്പറ്റി ജീവിക്കുന്ന സാധാരണക്കാരായ ആളുകളില്‍ നിന്നും പിഴയീടാക്കരുതെന്ന് പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് ടിഡി ബ്രിഡ് സ്മിത്ത് ആവശ്യപ്പെട്ടു.
ആവശ്യത്തിന് റീ സൈക്ലിംഗ് മാലിന്യങ്ങള്‍ ലഭിക്കുന്നില്ലെന്നു കമ്പനി അധികൃതര്‍ക്ക് പരാതിയുണ്ട്. മാത്രമല്ല റീസൈക്ലിഡബിളിനൊപ്പം നേരിയ തോതിലെങ്കിലും നോണ്‍ റീ സൈക്ലിഡബിള്‍ മാലിന്യം കലര്‍ന്നാല്‍ ആ ബിന്നിലെ മൊത്തം വേസ്റ്റും ശരിക്കും വേസ്റ്റാകും. അതിനാല്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ വളരെ ജാഗ്രത പാലിക്കണമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇക്കാരണത്താല്‍ 40ശതമാനം റീസൈക്ലബിള്‍ വേസ്റ്റുകളെങ്കിലും നഷ്ടമാകാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
അതേസമയം,മാലിന്യ ചാര്‍ജിനെതിരെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഡബ്ലിന്‍ ലൈവ് തീരുമാനിച്ചിരിക്കുകയാണ്.ഒറ്റയാള്‍ കുടംബങ്ങളേയും കുറഞ്ഞ വരുമാനക്കാരെയും മാലിന്യ ചാര്‍ജില്‍ നിന്നൊഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം. വരുംനാളുകളില്‍ ഡബ്ലിന്‍ പരിസരം മാലിന്യത്തിന്റെ പേരിലുള്ള ഒച്ചപ്പാടുകള്‍ക്കും വേദിയാകുമെന്നാണ് സൂചന.















