ഡണ്ടാല്‍ക്ക്-കാവന്‍ കൂട്ടായ്മകളുടെ സംയുക്ത തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി 

ഡണ്ടാല്‍ക്ക്: ഡണ്ടാല്‍ക്ക് വി.അല്‍ഫോന്‍സാ സീറോ മലബാര്‍ കൂട്ടായ്മയുടെയും കാവന്‍ തിരുക്കുടുംബം സീറോ മലബാര്‍ കൂട്ടായ്മയുടെയും സംയുക്ത തിരുനാള്‍ ഡണ്ടാല്‍ക്കിന്‍ കില്‍ക്കറിലുള്ള സെ.ബ്രിജിത് ദേവാലയത്തില്‍ വെച്ച് ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി.

ഡബ്ലിന്‍ സീറോ മലബാര്‍ ചാപ്ല്യന്‍ ഫാ.ആന്റണി ചീരംവേലില്‍ മുഖ്യ കാര്‍മ്മികത്വംവഹിച്ച തിരുനാള്‍ കുര്‍ബാനയില്‍ ഫാ.മാര്‍ട്ടിന്‍ പൊറുക്കാരന്‍,സഹകാര്‍മ്മികനായിരുന്നു.ഫാ.ആന്റണി ചീരംവേലില്‍ തിരുനാള്‍ സന്ദേശം നല്‍കി.തുടര്‍ന്ന് ലദീഞ്ഞും,നേര്‍ച്ച വിതരണവും നടത്തപ്പെട്ടു.

തുടര്‍ന്ന് വി.അല്‍ഫോന്‍സാമ്മയുടെയും തിരുക്കുടുംബത്തിന്റെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ട് ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ പ്രദക്ഷിണവുംനടത്തപ്പെട്ടു.

സ്‌നേഹ വിരുന്നിന് ശേഷം കുട്ടികളുടെയും മുതിര്‍ന്നവരുടെയുംവിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. ലീവിംഗ് സെര്‍ട്ട്,ജൂനിയര്‍ സെര്‍ട്ട് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പ്രതിഭകളെ ബൊക്കെ നല്‍കി ആദരിച്ചു.

തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ ജോര്‍ജ്,കോ ഓര്‍ഡിനേറ്റര്‍ ഫ്രാന്‍സീസ്,സണ്‍ഡേ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ജോസുകുട്ടി,കമ്മറ്റി അംഗങ്ങളായ ആനന്ദ്,നിഖില്‍ എന്നിവര്‍ ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ ഏവര്‍ക്കും തിരുനാള്‍ കമ്മിറ്റി നന്ദി പ്രകാശിപ്പിച്ചു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *