സിഡ്‌നി:സിഡ്നിയില്‍ നിന്നുള്ള വിമാനം ആക്രമിക്കാനുള്ള ഇസ്ലാമിക് ഭീകരരുടെ പദ്ധതി പരാജയപ്പെടുത്തിയതായി ആസ്‌ട്രേലിയന്‍ പോലീസ്.ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചന പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്ന് നാല് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.ഉഗ്രശക്തിയുള്ള IED (improvised explosive device)യാണ് ഭീകരര്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചിരുന്നതെന്ന് ആസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ് കമ്മീഷണര്‍ ആന്ട്രൂ കോള്‍വിന്‍ മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.എന്നാല്‍ വിമാനകമ്പനിയുടെ പേര് പോലീസ് വെളിപ്പെടുത്തിയിരുന്നില്ല.
വിഷവാതകം വിനര്‍ഗമിപ്പിച്ച് വിമാന യാത്രക്കാരെ ശ്വാസം മുട്ടിച്ചു കൊല്ലാനുള്ള ശേഷിയുള്ള IED ഡിവൈസാണ് പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തത്.ഇവരില്‍ ഒരാളുടെ മകനായ ഏവിയേഷന്‍ വിദ്യാര്‍ത്ഥി കൂടിയായ മകനാണ് മുഖ്യ ആസൂത്രകനെന്ന് പോലീസ് കരുതുന്നത്.
ഇന്ന്(ചൊവ്വ) ഇത്തിഹാദ് പുറത്തുവിട്ട പത്രക്കുറിപ്പിലൂടെയാണ് തങ്ങളുടെ വിമാനമാണ് തട്ടിയെടുക്കനായുള്ള ശ്രമം നടത്തിലായതെന്ന സൂചന നല്‍കുന്നത്.പോലീസ് നടത്തുന്ന അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുമെന്ന് കമ്പനി അറിയിച്ചത്. അഞ്ഞൂറോളം യാത്രക്കാര്‍ കയറിയ സിഡ്‌നിയില്‍ നിന്നും അബുദാബിയിലേക്കുള്ള വിമാനമാണ് ഭീകരര്‍ തകര്‍ക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് വെളിപ്പെടുത്തിയിരുന്നു.
അബുദാബിയിലെ ഇത്തിഹാദ് എയര്‍വെയ്‌സ് ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസിന് വിമാനം തട്ടിയെടുക്കാനുള്ള ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു.
ഇതിനിടെ ഇന്നലെ രാത്രി അബുദാബിയില്‍ നിന്നും മുംബൈ വിമാനത്താവളത്തില്‍ 200 യാത്രികരുമായി ഇറങ്ങുന്നതിനിടെ ഇത്തിഹാദ് വിമാനത്തിന്റെ ടയര്‍ പൊട്ടി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തിങ്കളാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം.
അപകടത്തെത്തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രധാന റണ്‍വേയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായി വിമാനത്താവളാധികൃതര്‍ അറിയിച്ചു. അബുദാബിയില്‍ നിന്നെത്തിയ വിമാനമാണ്(EY-204) റണ്‍വേയുടെ മധ്യഭാഗത്ത് വെച്ച് അപകടത്തില്‍പ്പെട്ടത്.
രണ്ടാം റണ്‍വേ ഉപയോഗിച്ചാണ് മറ്റ് സര്‍വീസുകള്‍ നടത്തിയത്. സംഭവത്തില്‍ ഇത്തിഹാദ് വിമാനക്കമ്പനി അധികൃതര്‍ പ്രതികരിച്ചിട്ടില്ല















