ഡബ്ലിന്‍ :സൈബര്‍ ക്രിമിനലുകള്‍ ഫേസ് ബുക്ക് അക്കൗണ്ടുകളെ ലക്ഷ്യമാക്കി വൈറസുകളെ നിയോഗിച്ചതായി സുരക്ഷാ ഗവേഷകരുടെ മുന്നറിയിപ്പ്.ഫേസ് ബുക്ക് ഫ്രണ്ട്സിന്റെ സന്ദേശങ്ങളിലുടെ നിര്‍ദ്ദോഷമെന്നു തോന്നുന്ന ലിങ്കുകളിലൂടെയാകും ഇത്തരം മാല്‍ വെയര്‍ വൈറസുകളെത്തുകയെന്ന് കാസപെര്‍കീ സെക്യൂരിറ്റി ഗവേഷകന്‍ ഡേവിഡ് ജെക്കോബി പറയുന്നു. ഇദ്ദേഹമാണ് ഈ മാല്‍വെയര്‍ പ്രചാരണം കണ്ടെത്തിയത്.
ഇദ്ദേഹത്തിന്റെ അക്കൗണ്ടിലെത്തിയ മെസ്സേജിനെ അടിസ്ഥാനമാക്കി നടത്തിയ ഗവേഷണത്തിലാണ് സൈബര്‍ ക്രിമിനലുകളുടെ ഇത്തരത്തിലുള്ള ശ്രമം ശ്രദ്ധയില്‍പ്പെട്ടത്.അപൂര്‍വമായി മാത്രം സംസാരിക്കാറുള്ള ഫേസ് ബുക്ക് സുഹൃത്തിന്റെ സന്ദേശത്തിലൂടെയാണ് വൈറസ് എത്തിയതെന്നു ജെക്കോബി വെളിപ്പെടുത്തി.
യുട്യൂബ് പോലുള്ള ജനപ്രിയ സൈറ്റുകളുടേതെന്നു തോന്നുന്ന ആശ്രയിക്കാന്‍ കഴിയാത്ത ലിങ്കുകളാണ് മെസഞ്ചര്‍ വഴി നമ്മുടെ അക്കൗണ്ടിലെത്തുക.ഇതില്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ നമ്മുടെ ഫേസ് ബുക്ക് അക്കൗണ്ട് മാല്‍വെയറിന്റെ പിടിയിലാകും.
ഫേസ്ബുക്ക് മെസെഞ്ചറിലൂടെ വ്യാപിക്കാന്‍ കഴിയുന്ന മെക്കാനിസമുള്ള ഈ മല്‍വെയര്‍ എങ്ങനെയാണ് മെസഞ്ചറിലെത്തിപ്പെട്ടത് എന്നത് ഇപ്പോഴും അജ്ഞാതമാണെന്ന് ജെക്കോബി പറയുന്നു.എത്തുന്ന മാല്‍വെയര്‍ ലിങ്കുകള്‍ പ്ലേ ചെയ്യാവുന്ന തരത്തില്‍ വീഡിയോ പോലെയുള്ള ഗൂഗിള്‍ ഡോക്യുമെന്റുകളുടേതാണെന്നാകും തോന്നുക.ഇതില്‍ ക്ലിക്ക് ചെയ്യുന്നതോടെ വൈറസുകളുടെ ലിങ്കുകളിലായിരിക്കും ചെന്നെത്തുക.















