ഡബ്ലിന്‍ : യുട്യൂബിനെയും ടെലിവിഷനേയും നേരിടാന്‍ വീഡിയോ ഫേസ്ബുക്ക് .നെറ്റ്ഫിക്സ്,യുട്യൂബ്,ടിവി ശൃംഖലകള്‍ തുടങ്ങിയ ഓണ്‍ലൈന്‍ സര്‍വീസുകളില്‍ നിന്നും വലിയ മല്‍സരമാണ് ഫേസ് ബുക്ക് നേരിടുന്നത്. ഇതിനെ മറികടക്കാനാണ് പുതിയ നീക്കം.
സോഷ്യല്‍ മീഡിയയിലെ ഫേസ് ബുക്ക് ഉടമകള്‍ക്ക് അല്‍പ്പം വൈകാതെ ഈ സൗകര്യവും ലഭിച്ചു തുടങ്ങും.ഫേസ് ബുക്ക് അക്കൗണ്ടുടമയുടെ ഫീഡില്‍ ‘ വാച്ച് ‘എന്നൊരു പുതിയ ടാബ് പ്രത്യക്ഷമാകും.ഇതിലൂടെ കോമഡിയോ ,സ്പോര്‍ട്സോ ,സിനിമയോ ലൈവ് പ്രോഗ്രുമകളോ എല്ലാം ലഭ്യമാക്കാനാണ് പദ്ധതി.മാത്രമല്ല ഫേസ്ബുക്ക് സുഹൃത്തുക്കള്‍ ഏത് പരിപാടിയാണ് കാണുന്നതെന്നറിയാനും അതിനെക്കുറിച്ച് കമന്റ് ചെയ്യാനും കഴിയും.ഇതിനായി വാച്ച് ലിസ്റ്റും ഉണ്ടാക്കാനാകും.
മാത്രമല്ല ഇഷ്ടപ്പെട്ട ദൃശ്യങ്ങള്‍ അപ്പോള്‍ത്തന്നെ ഷെയര്‍ ചെയ്യാനും സാധിക്കും.’മോസ്റ്റ് ടോക്ക്ഡ് എബൗട്ട് ‘ ‘വാട്ട്സ് മെയ്ക്കിംഗ് പീപ്പിള്‍ ലാഫ്’ എന്നീ ഓപ്ഷനുകളും ഇതിനോടൊപ്പം ഉണ്ടാകും.സോഷ്യല്‍ നെറ്റ് വര്‍ക്ക് തന്നെ ഫണ്ട് ചെയ്യുന്ന ജനകേന്ദ്രീകൃതമായ ചില പ്രോഗ്രാമുകളും ലഭിക്കും.
‘ഒരു ഷോ കാണുകയെന്നത് വലിയ കാര്യമല്ല. എന്നാല്‍ ആ അനുഭവം അപ്പോള്‍ത്തന്നെ സമാന മനസ്‌കരുമായി പങ്കുവെയ്ക്കുകയെന്നത് പുതുമയാണ്’. അതിനാണ് പുതിയ സംവിധാനം അവസരമൊരുക്കുന്നതെന്ന് ഫേസ്ബുക്ക് ഫൗണ്ടര്‍ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് പറഞ്ഞു.ആദ്യം അമേരിക്കയിലായിരിക്കും തുടങ്ങുന്നത്. പിന്നീട് അത് മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കും.















