ഭീകരതയെ നേരിടാന്‍ കരുത്തു നല്‍കി ഗാര്‍ഡയുടെ സമ്മേളനം

ഡബ്ലിന്‍ : ഭീകരാക്രമണത്തെ പ്രതിരോധിക്കാന്‍ മുന്നൊരുക്കങ്ങളും പരിശീലനങ്ങളുമായി ഗാര്‍ഡ.ഇതുമായി ബന്ധപ്പെട്ട് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഉദ്യോഗസ്ഥര്‍ക്കായി ഒരു സമ്മേളനം  വിളിച്ചു ചേര്‍ത്തു.

ഡബ്ലിനിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിലാണ് പരിപാടി. 150 ഓളം ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.ആന്‍ ഗാര്‍ഡാ സിയോചനാ,ആര്‍മി,കസ്റ്റംസ്,എമിഗ്രേഷന്‍,യു.എസ്. ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍,എയര്‍പോര്‍ട് ജീവനക്കാര്‍ എന്നിവരാണ് ഡബ്ലിന്‍ എയര്‍പോര്‍ട് ലോ എന്‍ഫോഴ്സ്മെന്റ് കമ്മിറ്റി സംഘടിപ്പിച്ചിരിക്കുന്ന സമ്മേളനത്തില്‍ സംബന്ധിക്കുന്നത്.എയര്‍പോര്‍ട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗവും ഗാര്‍ഡയുടെ നിര്‍ദേശപ്രകാരമുള്ള ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നു..

ഡബ്ലിന്‍ എയര്‍പോര്‍ട് ലോ എന്‍ഫോഴ്സ്മെന്റ് കമ്മിറ്റി എല്ലാ മാസവും യോഗം ചേര്‍ന്ന് വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്.എന്നാല്‍, മാഞ്ചസ്റ്ററിലെ ഭീകരാക്രമണത്തിന്റെ സാഹചര്യത്തിലാണ് ഇപ്പോള്‍ ഈ സമ്മേളനം വിളിച്ചു കൂട്ടിയിരിക്കുന്നത്.

ഡബ്ലിന്‍ എയര്‍പോര്‍ടില്‍ ഇത്തരമൊരു ഭീകരാക്രമണം ഉണ്ടായാല്‍ എന്ന വിഷയമാണ് സമ്മേളനം മുഖ്യമായും ചര്‍ച്ച ചെയ്യുക.ഇത്തരം ഒറ്റപ്പെട്ട സമാനമായ ആക്രമണമുണ്ടായാല്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ള അവബോധവും പരിശീലനവും നല്‍കലും സമ്മേളനത്തിന്റെ ലക്ഷ്യമാണ്.

ബ്രസല്‍സിലും പാരീസിലും ഇത്തരം ആക്രമണമുണ്ടായപ്പോള്‍ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്നും സമ്മേളനത്തില്‍ വിശദീകരിക്കും.എമര്‍ജന്‍സി റെസ്പോണ്‍സ് യൂണിറ്റിന്റെയും ആര്‍മി ബോംബ് ഡിസ്പോസല്‍ യൂണിറ്റിന്റെയും അവതരണവും ഉണ്ടാകും.കഴിഞ്ഞ ആഴ്ച ഗാര്‍ഡയും പ്രതിരോധ സേനയുമായി ഭീകരതയെ എങ്ങനെ നേരിടണമെന്നതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.പ്രധാനമന്ത്രി, ഉപപ്രധാനമന്ത്രി, മന്ത്രിമാര്‍ തുടങ്ങിയവരെയൊക്കെ ഭീകരാക്രമണ സാധ്യതകളെക്കുറിച്ച് ഡിഫന്‍സ് ഫോഴ്സ് ജാഗ്രതപ്പെടുത്തിയിരുന്നു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *