മ്യൂണിച്ച് :മരണവുമായി മല്ലടിച്ച് ഐസിയുവില്‍ കഴിഞ്ഞ 90ഓളം രോഗികളെ മാരകമായ മരുന്നുകള്‍ അമിത അളവില്‍ നല്‍കി കൊന്നൊടുക്കിയ നഴ്സിനെ ജയിലിലടച്ചു.ചികില്‍സാരംഗത്ത് പേരെടുക്കുന്നതിനായും ബോറടി മാറ്റാനുമാണ് ഈ നഴ്സ് നിരപരാധികളെ മരുന്നുകളിലൂടെ കൊന്നൊടുക്കിയത്.രണ്ട് കൊലപാതകക്കേസുകളാണ് ഇപ്പോള്‍ തെളിഞ്ഞിട്ടുള്ളത്. ഇനിയും നിരവധി കേസുകളില്‍ വിധി പറയാനുണ്ട്. ഇവയെല്ലാം അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.
ജര്‍മ്മനിയിലാണ് ലോകത്തെ ഞെട്ടിച്ച അരുംകൊല നടന്നത്.രണ്ട് പേരെ കൊലപ്പെടുത്തിയ കേസിലാണ് നീല്‍സ് ഹൂഗലി(40)നെ ഇരുമ്പഴിക്കുള്ളിലായിരിക്കുന്നത്.ഈ മരണക്കളി സഹപ്രവര്‍ത്തകയായ നഴ്സ് കണ്ടെത്തിയതോടെയാണ് ഹ്യൂഗല്‍ കുടുങ്ങിയത്.
ഹൃദയത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുന്ന മരുന്നുകള്‍ ആരും കാണാതെ ഐസിയുവില്‍ കഴിയുന്ന രോഗികളില്‍ കുത്തിവെക്കും.ഇതോടെ അവര്‍ മരണവെപ്രാളം കാണിക്കും. ഇതിനിടെ നഴ്സ് ‘മറുമരുന്ന് നല്‍കി ‘ഇവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കും. അതോടെ ആശുപത്രിയിലാകെ ഹൂഗല്‍ സ്റ്റാറാകും. ഇതായിരുന്നു കൊലപാതകിയുടെ ശൈലി.എന്നാല്‍ മിക്കപ്പോഴും ഇതില്‍ പരാജയപ്പെടുകയായിരുന്നു.
നഴ്സിംഗ് ഭീകരനെന്ന് വിശേഷിപ്പിക്കാവുന്ന ഹൂഗല്‍ 1999-2005 കാലയളവില്‍ രണ്ട് ഹോസ്പിറ്റലുകളിലാണ് ഇവര്‍ ജോലി ചെയ്തത്. ഈ സമയത്ത് ഉയര്‍ന്ന മരണനിരക്കാണ് അവിടെ രേഖപ്പെടുത്തിയതെന്ന് പോലിസ് വെളിപ്പെടുത്തുന്നു.സമാനരീതിയില്‍ മരണമടഞ്ഞതെന്നു കരുതുന്ന 134 മൃതദേഹങ്ങളാണ് ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയരിക്കുന്നത്.മിക്കവയുടെയും മരണകാരണങ്ങള്‍ നിശ്ചയിക്കാന്‍ കഴിയാത്തത് അന്വേഷണ ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നതാണ്.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ജര്‍മ്മനിയിലെ ഏറ്റവും വലിയ മരണാഘോഷമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.വടക്കന്‍ പട്ടണമായ ബ്രമെനില്‍ ഡെല്‍മെന്‍ ഹോര്‍സ്റ്റ് ഹോസ്പിറ്റലിലുള്‍പ്പടെയാണ് ഭീകരമായ ഈ ‘നഴ്സ് ആക്രമണം’ നടന്നത്.















