ഡബ്ലിന്‍ :ഗോഡ്സ് ഓണ്‍ കണ്‍ട്രി (ദൈവത്തിന്റെ സ്വന്തം നാട്)എന്ന കേരളത്തിന്റെ മുഖവാക്യം നഷ്ടപ്പെടുമോയെന്ന ആശങ്ക ഉയരുന്നു.സാമൂഹിക-സാംസ്‌കാരിക ഘടകങ്ങളെയൊന്നും ആധാരമാക്കിയുള്ളതല്ല,മറിച്ച് മലയാളികളായ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ നിന്നുമുയര്‍ന്ന സ്വാഭാവിക സംശയമാണ് അലോസരപ്പെടുത്തുന്ന ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനം.
മുമ്പ് നമ്മള്‍ ഇന്റര്‍നെറ്റില്‍ ഗോഡ്സ് ഓണ്‍ കണ്‍ട്രി എന്ന് സെര്‍ച്ച് ചെയ്താല്‍ ആദ്യമെത്തുന്നത് മനസ്സിനെ സന്തോഷപ്പെടുത്തിക്കൊണ്ടുള്ള ‘കേരളം;മലയാളികളുടെ സ്വന്തം നാടെ(ഗോഡ്സ് ഓണ്‍ കണ്‍ട്രി)ന്ന’ ആപ്തവാക്യങ്ങളായിരുന്നു. ഇന്നത് അങ്ങനെയല്ലെന്ന് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍, പ്രത്യേകിച്ചും പ്രവാസികള്‍ പറയുന്നു.(ഒരു തരത്തില്‍ ഇപ്പോഴും കേരളത്തെ എപ്പോഴും ‘അന്വേഷിച്ചു’കൊണ്ടിരിക്കുന്നതും അവരാണല്ലോ).
ഗോഡ്സ് ഓണ്‍ കണ്‍ട്രിയെന്ന് പറഞ്ഞാല്‍ ഇപ്പോള്‍ കിട്ടുന്ന റിസള്‍ട്ടുകള്‍ ആ പേരുള്ള ഒരു ബ്രിട്ടീഷ് സിനിമയുടേതാണ്.അതുപോലെ വിക്കി പീഡിയയിലും ഗോഡ്സ് ഓണ്‍ കണ്‍ട്രിയെന്ന നിലയിലുള്ള എഴുത്തുകളില്‍ കേരളത്തിന്റെ മേല്‍ക്കോയ്മയ്ക്കു ഭംഗം നേരിടുന്നതായും പ്രവാസികള്‍ ഉല്‍ക്കണ്ഠപ്പെടുന്നു.
ഗോഡ്സ് ഓണ്‍ കണ്‍ട്രിയെന്ന് ആദ്യമായി ഉപയോഗിച്ചത് അയര്‍ലണ്ടിലെ എഡ്വേര്‍ഡ് ഡു ബോയ്സ് ആണെന്ന് വിക്കിപീഡിയ പറയുന്നു.വിക്ക്ലോ കുന്നുകളെ വിശേഷിപ്പിക്കുന്നതിനാണ് 1807ല്‍ ഇദ്ദേഹം ഇങ്ങനെ പ്രയോഗിച്ചതത്രെ.എ ക്നൈറ്റ് ഏരന്റ് എന്ന തൂലികനാമത്തിലായിരുന്നു ഇങ്ങനെ ഉപയോഗിച്ചതെന്നും വിക്കിപീഡിയ പറയുന്നു.പിന്നീട് ഇംഗ്ലീഷ് കൗണ്ടിയായ സുറേയെ വി ശേഷിപ്പിക്കാനും ഈ മനോഹരമായ പദവിന്യാസം ഉപയോഗിച്ചു.
തുടര്‍ന്നിങ്ങോട്ട് അനവധി സ്ഥലങ്ങളെ വിശേഷിപ്പിക്കാന്‍ ഈ ശൈലി ഉപയോഗിച്ചതായും ചൂണ്ടിക്കാണിക്കപ്പെടുന്നു..ഓസ്ട്രേലിയ,യുണൈറ്റഡ് സ്റ്റേറ്റ്സ്,ന്യൂസിലാന്റ്,കേരളം,കോണ്‍വാള്‍,സ്‌കോട്ട്ലന്റ്,വെയില്‍സ്,ാേര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവയൊക്കെ ദൈവത്തിന്റെ വരദാനമെന്ന അര്‍ഥത്തിലുള്ള മുഖവാക്യം ഉപയോഗിച്ചുവരുന്നു.
എന്നാല്‍ എല്ലാ അര്‍ഥത്തിലും ആ വിളിപ്പേരിന് അര്‍ഹമായെന്ന തോന്നലുണ്ടാക്കിയത് കേരളത്തിനായിരുന്നു. വിദേശ സഞ്ചാരികള്‍ പോലും അംഗീകരിക്കുന്ന യാഥാര്‍ഥ്യമായി അത് മാറിയിരുന്നു. ആ സ്ഥാനത്തിന് ഇപ്പോള്‍ ഇളക്കം തട്ടുന്നുവെന്ന സൂചനകളാണിപ്പോള്‍ ഉയരുന്നത്.
ബ്രിട്ടീഷ് സിനിമയാണ് ഈ ശൈലി ഇപ്പോള്‍ തട്ടിയെടുത്തിരിക്കുന്നത്.ഫ്രാന്‍സിസ് ലീ രചനയം സംവിധാനവും നിര്‍വഹിച്ചിട്ടുള്ള ഈ സിനിമ ഔദ്യോഗികമായി പുറത്തിറങ്ങുന്നതിനു മുമ്പ് തന്നെ പ്രശസ്തമായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുട്യൂബിലും മറ്റുമായി ലക്ഷക്കണക്കിനാളുകള്‍ ഇതിന്റെ പുകഴ്ത്തിപ്പറഞ്ഞ് രംഗത്തുവന്നു.സ്വവര്‍ഗാനുരാഗവും പ്രമേയമാവുന്നതിനാല്‍ ലക്ഷക്കണക്കിന് എല്‍ജിബിറ്റി അനുകൂലികളും ഗോഡ്സ് ഓണ്‍ കണ്‍ട്രിയുടെ പ്രചാരണത്തിനായി രംഗത്തുണ്ട്.ഇതിനെക്കുറിച്ചുള്ള റിവ്യൂവിന് വന്‍ റേറ്റിംഗാണ് ലഭിച്ചത്.സെപ്തംബര്‍ ഒന്നിനാണ് യുകെയില്‍ ചിത്രം പുറത്തിറങ്ങുന്നത്.















