ഗോള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരി.എല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്ടോബര്‍ 2 ന് 

ഗോള്‍വേ:കോതമംഗലം മാര്‍ത്തോമ്മന്‍ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ എല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഗോള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഒക്ടോബര്‍ 2 നു വൈകിട്ട് ആചരിക്കുന്നു.

പതിനേഴാം നൂറ്റാണ്ടില്‍ പോര്‍ട്ടുഗീസുകാരാല്‍ പീഡിപ്പിക്കപ്പെട്ട മലങ്കരസഭയ്ക്കു നേതൃത്വം കൊടുക്കുന്നതിനുവേണ്ടി മലങ്കരസഭയുടെ അപേക്ഷ പരിഗണിച്ചു പരി.അന്ത്യോഖ്യ സിംഹാസനത്തില്‍ വാണിരുന്ന പരി.പാത്രിയര്‍ക്കീസ് ബാവായാല്‍ അയക്കപ്പെട്ട എല്‍ദോ മോര്‍ ബസേലിയോസ് ബാവ എ .ഡി 1685 ല്‍ സെപ്റ്റംബര്‍ 14 നു സ്ലീബാ പെരുന്നാള്‍ ദിവസം കോതമംഗലം ചെറിയ പള്ളിയില്‍ എത്തിച്ചേര്‍ന്നു.

ദീര്‍ഘനാളത്തെ വനന്തരങ്ങളിലൂടെയുള്ള യാത്രയും വാര്‍ദ്ധക്യവും മൂലം രോഗാതുരനായ ബാവ തന്റെ അന്ത്യം അടുത്ത് എന്ന് മനസ്സിലാക്കുകയും കൂടെ വന്ന റമ്പാച്ചനെ മോര്‍ ഈവാനിയോസ് ഹിദായത്തുള്ള എന്നപേരില്‍ മെത്രാനാക്കി മലങ്കരയിലെ സുറിയാനി ക്രിസ്ത്യാനികള്‍ക്ക് നേതൃത്വം കൊടുക്കാന്‍ കല്‍പ്പിച്ചാക്കുകയും ചെയ്തു .തുടര്‍ന്ന്  സെപ്റ്റംബര്‍ 29 ന്  കാലം ചെയ്തു.കോതമംഗലം ചെറിയപള്ളിയുടെ മദ്ബഹായില്‍ കബറടക്കപ്പെട്ടു .ഈ പരിശുദ്ധന്റെ കബറിടം അനേകായിരങ്ങള്‍ക്കു അനുഗ്രഹത്തിന്റെ വറ്റാത്ത ഉറവയായി നിലനില്‍ക്കുന്നു .

ഒക്ടോബര്‍ 2 തിങ്കളാഴ്ച വൈകിട്ട് 5.30 നു സന്ധ്യാനമസ്‌കാരവും തുടര്‍ന്ന് 6 മണിക്ക് വി .കുര്‍ബാനയും നടത്തപ്പെടുന്നു .വി.കുര്‍ബാനയെത്തുടര്‍ന്നു പ്രത്യേക ധൂപപ്രാര്‍ത്ഥനയും കൈമുത്തും ഉണ്ടായിക്കും .പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് വികാരി റവ .ഫാ .ജോബിമോന്‍ സ്‌കറിയ പ്രധാനകാര്‍മ്മികത്വം വഹിക്കുന്നതാണ് .പെരുന്നാള്‍ ശുശ്രൂഷകളിലേക്കു എല്ലാവരെയും ക്ഷണിക്കുന്നതായി ഇടവകയ്ക്ക് വേണ്ടി ട്രസ്റ്റി ബോബി മഞ്ചയില്‍ സെക്രട്ടറി .എല്‍ദോ മാത്യു എന്നിവര്‍ അറിയിച്ചു .

Comments

comments

Leave a Reply

Your email address will not be published. Required fields are marked *