ഡബ്ലിന്‍: അയര്‍ലണ്ടിലെ നല്ലൊരു ശതമാനം പേരും കൈയ്യില്‍ തോക്ക് കൊണ്ടുനടക്കുന്നവരാണെന്ന് റിപ്പോര്‍ട്ട്. ആകെ ജനസംഖ്യ 45 ലക്ഷം പേരുള്ളതില്‍ 200,000 പേര്‍ക്ക് ലൈസന്‍സ് ഉള്ള തോക്ക് കൈവശമുണ്ട്. ലൈസന്‍സ് ഉള്ള തോക്കുകളുടെ മാത്രം എണ്ണമാണ് ഗാര്‍ഡ കമ്മീഷണര്‍ പുറത്തുവിട്ടത്. അനധികൃതമായി തോക്ക് സൂക്ഷിക്കുന്നവരും ഉണ്ടാകാമെന്നാണ് റിപ്പോര്‍ട്ട്.
2016 ജൂലൈ 31 വരെയുള്ള കണക്കുകള്‍ പ്രകാരം 189,611 പേര്‍ക്ക് ലൈസന്‍സ് ഉള്ള തോക്കുണ്ട്. ജൂലൈക്ക് ശേഷം ലൈസന്‍സ് പുതുക്കുന്നതിനുള്ള വിവിധ നടപടി ക്രമങ്ങള്‍ കാത്ത് 15,000 ഓളം അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനായി കെട്ടിക്കിടക്കുന്നു. സ്‌പോര്‍ട്‌സ്, വേട്ടയാടല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് അയര്‍ലണ്ടില്‍ തോക്ക് ലൈസന്‍സ് അനുവദിക്കുന്നത്.
16 വയസ് മുതല്‍ പ്രായമുള്ള ആര്‍ക്കും ലൈസന്‍സിനായി അപേക്ഷിക്കാവുന്നതാണ്. കര്‍ക്കശ നിബന്ധനകള്‍ പാലിച്ചാണ് തോക്ക് ലൈസന്‍സ് അനുവദിക്കുന്നതെന്ന് ജസ്റ്റിസ് മന്ത്രി പറഞ്ഞു. എങ്കിലും തോക്കുകള്‍ കൊണ്ടുള്ള ആക്രമണവും കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ട്. അപേക്ഷകന്റെ ഉപയോഗ ക്ഷമത, വൈദ്യപരിശോധനാ റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് തുടങ്ങിയ വിവരങ്ങള്‍ ബോധ്യപ്പെട്ടാല്‍ മാത്രമേ ലൈസന്‍സ് അനുവദിക്കൂ.















