ഐറിഷ് മലയാളി-ഫ്‌ലോറ ടെക്ക് ട്രേഡിംഗ് ലിമിറ്റഡ് ഹരിതമിത്ര അവാര്‍ഡ് :ഇന്ന് രാത്രി 12 വരെ അപേക്ഷിക്കാം 

ഡബ്ലിന്‍:അയര്‍ലണ്ടിലെ മലയാളി സമൂഹത്തിന്റെ കാര്‍ഷികാഭിമുഖ്യത്തെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഐറിഷ് മലയാളിയും,അയര്‍ലണ്ടിലെ പ്രമുഖ ഭക്ഷ്യോത്പന്നനിര്‍മ്മാണ വിതരണ ഗ്രൂപ്പായ ഫ്‌ലോറ ടെക്ക് ട്രേഡിംഗ് ലിമിറ്റഡും ചേര്‍ന്ന് ഒരുക്കുന്ന ഹരിത മിത്ര അവാര്‍ഡ് പദ്ധതിയിലേക്ക് എന്‍ട്രികള്‍ സമീപിക്കേണ്ട അവസാന തിയതി ഇന്ന്.

അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി എന്‍ട്രികള്‍, ഇതേവരെ പരിഗണനയ്ക്കായി ലഭിച്ചുകഴിഞ്ഞു.ഇന്ന് (സെപ്റ്റംബര്‍ 5)രാത്രി 12 മണിവരെ വരെ അപേക്ഷകള്‍/വീഡിയോ സമര്‍പ്പിക്കാന്‍ അവസരമുണ്ട്.

വീട് പരിസരത്തൊതുങ്ങാതെ,ഒരു സെന്റ് മുതല്‍ ആറേക്കര്‍ സ്ഥലത്തു വരെ കൃഷി ഇറക്കിയ മലയാളികള്‍ അയര്‍ലണ്ടില്‍ ഇപ്പോഴുണ്ടെന്നാണ് എന്‍ട്രി വീഡിയോകള്‍ വെളിപ്പെടുത്തുന്നത്.കേരളത്തില്‍ നിന്നുള്ള കാര്‍ഷിക പാരമ്പര്യമുള്ള കുടിയേറ്റക്കാര്‍ക്ക് അയര്‍ലണ്ട് തീര്‍ച്ചയായും ഒരു വാഗ്ദത്ത ഭൂമിയാണെന്ന തിരിച്ചറിവ് പൊതുസമൂഹത്തിന് പകരാന്‍ ഒരുക്കമുള്ള ഒരു പറ്റം സംരംഭകരെ കണ്ടെത്താനായി എന്നതാണ് ഇ മത്സരത്തിന്റെ ഏറ്റവും വലിയ സവിശേഷത.

ട്രോപ്പിക്കല്‍ രാജ്യങ്ങളില്‍ മാത്രം വളരുമെന്ന് കരുതിയിരുന്ന നിരവധി കൃഷിയിനങ്ങള്‍ അയര്‍ലണ്ടിന്റെ മണ്ണിലും നൂറുമേനി വിളയിച്ചെടുത്ത വീര കര്‍ഷകരുടെ വിശേഷങ്ങള്‍ ഐറിഷ് മലയാളി’ പിന്നീട് ,പ്രസിദ്ധീകരിക്കുന്നതാണ്.

ഡബിള്‍ ഹോഴ്‌സും,വിശ്വാസ് ഫുഡ്സും സ്പോണ്‍സര്‍ ചെയ്യുന്ന അത്യാകര്‍ഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.

For more information:

വീട്ടുവളപ്പില്‍ ‘പൊന്നു വിളയിച്ച’ അയര്‍ലണ്ടിലെ മലയാളികളുടെ മികച്ച കൃഷിയിടത്തിന് അവാര്‍ഡുമായി ഫ്‌ലോറ ടെക്ക് ട്രേഡിംഗ് ലിമിറ്റഡും,ഐറിഷ് മലയാളിയും

Comments

comments

Leave a Reply

Your email address will not be published. Required fields are marked *