ഹരിത മിത്ര അവാര്‍ഡ് പദ്ധതിയുടെ ഫലപ്രഖ്യാപനം സെപ്റ്റംബര്‍ 30 ന് :അവാര്‍ഡ് ദാന ചടങ്ങില്‍  അയര്‍ലണ്ടിലെ കൃഷി മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും 

ഡബ്ലിന്‍:അയര്‍ലണ്ടിലെ മലയാളി സമൂഹത്തിന്റെ കാര്‍ഷികാഭിമുഖ്യത്തെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഐറിഷ് മലയാളിയും,അയര്‍ലണ്ടിലെ പ്രമുഖ ഭക്ഷ്യോത്പന്നനിര്‍മ്മാണ വിതരണ ഗ്രൂപ്പായ ഫ്ലോറ ടെക്ക് ട്രേഡിംഗ് ലിമിറ്റഡും ചേര്‍ന്ന് ഒരുക്കുന്ന ഹരിത മിത്ര അവാര്‍ഡ് പദ്ധതിയുടെ ഫല പ്രഖ്യാപനം സെപ്റ്റംബര്‍ 30 ന്

അയര്‍ലണ്ടിലെ മലയാളി കുടിയേറ്റക്കാരുടെ കാര്‍ഷിക മേഖലയിലെ നേട്ടങ്ങള്‍ കണ്ടെത്താനും ,പരിസരങ്ങള്‍ക്ക് അംഗീകാരം നല്‍കാനുമുള്ള ഈ ഉദ്യമത്തിന് ആവേശകരമായ പ്രതീകരണമാണ് ലഭിച്ചത്. അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാല്‍പതോളം എന്‍ട്രികള്‍, പരിഗണനയ്ക്കായി ലഭിച്ചിട്ടുണ്ട്.

വീട് പരിസരത്തൊതുങ്ങാതെ,ഒരു സെന്റ് മുതല്‍ ആറേക്കര്‍ സ്ഥലത്തു വരെ കൃഷി ഇറക്കിയ മലയാളികള്‍ അയര്‍ലണ്ടില്‍ ഇപ്പോഴുണ്ടെന്നാണ് എന്‍ട്രി വീഡിയോകള്‍ വെളിപ്പെടുത്തുന്നത്.കേരളത്തില്‍ നിന്നുള്ള കാര്‍ഷിക പാരമ്പര്യമുള്ള കുടിയേറ്റക്കാര്‍ക്ക് അയര്‍ലണ്ട് തീര്‍ച്ചയായും ഒരു വാഗ്ദത്ത ഭൂമിയാണെന്ന തിരിച്ചറിവ് പൊതുസമൂഹത്തിന് പകരാന്‍ ഒരുക്കമുള്ള ഒരു പറ്റം സംരംഭകരെ കണ്ടെത്താനായി എന്നതാണ് ഇ മത്സരത്തിന്റെ ഏറ്റവും വലിയ സവിശേഷത.

ട്രോപ്പിക്കല്‍ രാജ്യങ്ങളില്‍ മാത്രം വളരുമെന്ന് കരുതിയിരുന്ന നിരവധി കൃഷിയിനങ്ങള്‍ അയര്‍ലണ്ടിന്റെ മണ്ണിലും നൂറുമേനി വിളയിച്ചെടുത്ത വീര കര്‍ഷകരുടെ വിശേഷങ്ങള്‍ വീഡിയോയോയിലൂടെ ഐറിഷ് മലയാളി’ പിന്നീട് ,പ്രസിദ്ധീകരിക്കുന്നതാണ്.

എന്‍ട്രികള്‍ ജഡ്ജിംഗ് പാനല്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.ഫീല്‍ഡ് വിസിറ്റ് ഈ വര്‍ഷം ഉണ്ടാവില്ലെന്നും,വീഡിയോ സമര്‍പ്പിച്ച കര്‍ഷകരെ  പൂര്‍ണ്ണവിശ്വാസത്തില്‍ എടുക്കുകയാണെന്നും ജഡ്ജിംഗ് പാനല്‍ അറിയിച്ചു.

കാര്‍ഷിക രംഗത്തെ പുതിയ പരീക്ഷണങ്ങള്‍ അയര്‍ലണ്ടിലെ കൃഷി വകുപ്പിനെ ബോധ്യപ്പെടുത്താനുള്ള പദ്ധതിയും ഒരുങ്ങുന്നുണ്ട്.സമ്മാന ദാനചടങ്ങില്‍ അയര്‍ലണ്ടിലെ കൃഷി മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും.

ഡബിള്‍ ഹോഴ്സും,വിശ്വാസ് ഫുഡ്‌സും സ്‌പോണ്‍സര്‍ ചെയ്യുന്ന അത്യാകര്‍ഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.അവാര്‍ഡ് വിതരണ തിയതി പിന്നീട് അറിയിക്കുന്നതാണ്.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *