മുന്‍ കരുതലുകള്‍ എടുത്തില്ലെങ്കില്‍ ശൈത്യകാലത്ത് ഡബ്ലിന്‍ നഗരം ഭവനരഹിതരുടെ ശവപ്പറമ്പാകുമെന്ന് ജീവകാരുണ്യ സംഘടനകള്‍

ഡബ്ലിന്‍:ഈ വര്‍ഷത്തെ ശൈത്യകാലം ഇനിയും ഒരുപാട് ഭവന രഹിതരുടെ ദുരന്തകാലം ആവുമെന്ന് മുന്നറിയിപ്പ്. ദുഖകരമെന്നും ദുരന്തപൂര്‍ണ്ണമെന്നുമാണ് സൈമണ്‍ കമ്മ്യൂണിറ്റി ഇതിനെ വിശേഷിപ്പി്ച്ചത്. കഴിഞ്ഞ ക്രിസ്തുമസ് കാലത്തെ അധിക ബെഡുകള്‍ക്കുളള കരാറിനെ പിന്തള്ളി വീടില്ലാതെ തെരുവില്‍ ഉറങ്ങുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്നു. ഇതു വരെ കണ്ടിട്ടില്ലാത്ത അത്ര ആളുകളാണ് പുലര്‍കാലത്തെ സ്ട്രീറ്റ് കൗണ്ടുകളില്‍ കാണുന്നതെന്ന് അവര്‍ പറയുന്നു. ഈ ശൈത്യകാലത്ത് പേവ്മെന്റുകളില്‍ കിടന്ന് ഉറങ്ങുവരെ ഓര്‍ത്ത് തങ്ങള്‍ ആകുലരാണെന്ന് ജീവകാരുണ്യ പ്രവര്‍ത്തകര്‍ പറയുന്നു.

വീടില്ലാത്തതിനാല്‍ തെരുവില്‍ ഉറങ്ങേണ്ടി വന്ന മൂന്നു പേരാണ് തണുപ്പുകാലമല്ലാഞ്ഞിട്ടും കഴിഞ്ഞ മാസം ഡബ്ലിനിലെ വിവിധ സ്ഥലങ്ങളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇപ്പോഴും അധികൃതര്‍ അനാസ്ഥ കാട്ടുകയാന്നെന്നും വീട് ഇല്ലാത്തവര്‍ തെരുവുകളില്‍ ഉറങ്ങുന്നത് സ്ഥിരം കാഴ്ചയാണെന്ന് ഇതിനടുത്ത ഭവനമേഖലയിലെ ജീവകാരുണ്യപ്രവര്‍ത്തകര്‍ പറയുന്നു.എത്ര പേരെ തെരുവില്‍ നിന്നും കൂട്ടിയാലും അതിലധികം പേര്‍ പിറ്റേന്നും കണ്ടെത്തപ്പെടുന്നുണ്ട്.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *