ഡബ്ലിന്‍:ഡബ്ലിന്‍ നഗരത്തിലെ ഭവനരഹിതര്‍ക്ക് ഗ്രാമീണ കൗണ്ടികളില്‍ വീട് നല്‍കാമെന്ന മോഹന പദ്ധതിയുമായി ലിയോ വരദ്കര്‍ സര്‍ക്കാര്‍.’
കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി സര്‍ക്കാര്‍ നേരിട്ട് സോഷ്യല്‍ ഹൗസിംഗിനായി വീടുകള്‍ പണിയുകയോ,കൈമാറുകയോ ചെയ്തിട്ടില്ല.അതാണ് നിലവിലുള്ള ഹൗസിംഗ് പ്രതിസന്ധിയ്ക്ക് കാരണമായതെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍ വ്യക്തമാക്കി.ഈ വര്‍ഷം നാം മൂവായിരം വീടുകള്‍ കൂടി സോഷ്യല്‍ ഹൗസിംഗിനായി പണിതു കൊണ്ടിരിക്കുകയാണ്.ഇത് കൊണ്ടൊന്നും ഹൗസിംഗ് പ്രതിസന്ധി പരിഹരിക്കാമെന്ന് കരുതരുത്.പ്രധാനമന്ത്രി പറഞ്ഞു.
സോഷ്യല്‍ ഹൗസിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കോ, ഇപ്പോള്‍ ഭവനരഹിതരായവരോ , സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന എമര്‍ജന്‍സി അക്കൊമോഡേഷന്‍ സൗകര്യം ഉപയോഗിക്കുന്നവരോ ആയവര്‍ക്ക് ഏതെങ്കിലും ഗ്രാമീണ കൗണ്ടികളില്‍ വീട് നല്‍കാനുള്ള പദ്ധതി കൂടി അണിയറയില്‍ ഒരുങ്ങുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ഇന്നലെ ചേര്‍ന്ന ഹൗസിങ് സമ്മിറ്റില്‍ ഭവനമന്ത്രി ഓവന്‍ മര്‍ഫിയാണ് വിപ്ലവകരമെന്ന് വിശേഷിപ്പിക്കാവുന്ന ഈ പദ്ധതി പ്രഖ്യാപിച്ചത്.
ഡബ്ലിനില്‍ നിന്നും ഗ്രാമീണ കൗണ്ടികളിലേയ്ക്ക് മാറുമ്പോള്‍,അതാത് കൗണ്ടി കൗണ്‍സിലുകള്‍ ഇത്തരക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി നല്‍കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കും.മാറി താമസിക്കുന്നവര്‍ക്ക് ഉചിതമായ വീട് കണ്ടെത്തല്‍,അനുബന്ധമായ മറ്റുഉപദേശങ്ങള്‍ നല്‍കല്‍ എന്നിവയ്‌ക്കൊക്കെ കൗണ്ടി കൗണ്‍സിലുകളുടെ സഹായം ഉണ്ടാകും.
ഭവനരഹിതര്‍ക്കായി 200 ബെഡുകള്‍ ഡബ്ലിനില്‍ അടിയന്തരമായി ക്രമീകരിക്കുമെന്നും മന്ത്രി മര്‍ഫി അറിയിച്ചു.അടുത്ത വര്‍ഷത്തോടെ പുതിയതായി 800 സോഷ്യല്‍ ഹൗസിങ് യൂണിറ്റുകള്‍ കൂടി നിര്‍മ്മിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.















