ഡബ്ലിന്‍ :പ്രതിഫലം വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ സമരത്തില്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. സമരത്തില്‍ ചില ആശുപത്രികളുടെ എമര്‍ജന്‍സി വിഭാഗത്തിന്റെ പ്രവര്‍ത്തനവും തടസ്സപ്പെട്ടു.
ഏജന്‍സി മുഖേന ജോലി ചെയ്യുന്ന 150 ഓളം ഏജന്‍സികളുടെ ഡോക്ടര്‍മാരടക്കമുള്ള മെഡിക്കല്‍ ജീവനക്കാരാണ് തിങ്കളാഴ്ച മുതല്‍ പണി മുടക്കുന്നത്.ഏഴ് ആശുപത്രികളുടെ എമര്‍ജന്‍സി വിഭാഗം ഇതേ തുടര്‍ന്ന് പൂട്ടി.
എച് എസ്.ഇ ഏജന്‍സി ഡോക്ടര്‍മാര്‍ക്ക് നല്‍കിയിരുന്നത് മണിക്കൂറിന് 40യൂറോ ആയിരുന്നു. ഇതാണ് 34യൂറോ ആക്കി കുറച്ചത്. അടുത്ത നാലു വര്‍ഷത്തിനിടെ ഏജന്‍സി മുഖേനയുള്ള റിക്രൂട്ട്മെന്റ് ചെലവ് 53 മില്ല്യണ്‍ ആയി നിജപ്പെടുത്തണമെന്ന് എച്.എസ്.ഇ തീരുമാനിച്ചിരുന്നു. ഈ ക്രമീകരണത്തിന്റെ ഭാഗമായാണ് ഡോക്ടര്‍മാരുടെ വേതനം വെട്ടിക്കുറച്ചത്.
ഇത് നേരിട്ട് നല്‍കുന്നതിനേക്കാള്‍ 36% കൂടുതലാണെന്നാണ് എച്.എസ്.ഇയുടെ വാദം.വരും ദിവസങ്ങളില്‍ കൂടുതല്‍ ഡോക്ടര്‍മാര്‍ പണിമുടക്കില്‍ അണിചേരുമെന്നാണ് വിവരം.ഒരു വിഭാഗം ഡോക്ടര്‍മാര്‍ ഇതിനിടെ ഏതാനും മന്ത്രിമാരെ ബന്ധപ്പെട്ട് പണിമുടക്കിനാധാരമായ കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു.
നവാന്‍,നാസ്,ലിമെറിക്ക്,പോര്‍ട്ട് ലീഷ് എന്നിവിടങ്ങളിലെയും ഡബ്ലിനിലെ ഒരു ഹോസ്പിറ്റലിന്റെയും എമര്‍ജന്‍സി വിഭാഗത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലാകുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.എന്നാല്‍ പ്രശ്നത്തിലിടപെടാനുള്ള ശ്രമമൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായില്ല.















