ഡബ്ലിന്‍ : അയര്‍ലണ്ടിലേക്ക് മനുഷ്യക്കടത്ത് തടയുന്നതില്‍ കര്‍ക്കശമായ നടപടികള്‍ വേണമെന്ന ആവശ്യവുമായി ഇമിഗ്രന്റ് കൗണ്‍സില്‍.രാജ്യത്ത് കണ്ടെത്തുന്ന മനുഷ്യക്കടത്തിന്റെ ഇരകളുടെ എണ്ണത്തിലുള്ള വര്‍ധന ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ഇമിഗ്രന്റ് കൗണ്‍സില്‍ ഓഫ് അയര്‍ലണ്ട് പറഞ്ഞു.
മനുഷ്യക്കടത്ത് കര്‍ശനമായി തടയണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു.2015ല്‍ 78 മനുഷ്യക്കടത്ത് ഇരകളെയാണ് ഇവിടെ കണ്ടെത്തിയതെങ്കില്‍ 2016ല്‍ അത് 95 ആയി.17 പേരുടെ വര്‍ധനവാണ് കാണിക്കുന്നത്.ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍സ് റിപോര്‍ടിലാണ് കൗണ്‍സിലിന്റെ ഈ വെളിപ്പെടുത്തല്‍.
ഇരകളില്‍ ഭൂരിക്ഷവും ലൈംഗികചൂഷണത്തിന്റെ കൂടി ഇരകളാണെന്നതില്‍ കൗണ്‍സില്‍ ഉല്‍ക്കണ്ഠ രേഖപ്പെടുത്തി.രാജ്യത്ത് ഇരകളെ തിരിച്ചറിയുന്നതിനു പരിമിതികള്‍ ഏറെയാണെന്ന് കൗണ്‍സിലിന്റെ ട്രാഫിക്കിംഗ് മാനേജര്‍ നുഷ യൊങ്കോവ പറഞ്ഞു.ഇവിടുത്തെ അപര്യാപ്തമായ താമസസൗകര്യങ്ങളും മറ്റും ലൈംഗിക ചൂഷണത്തിനിരയായവരെ ദോഷകരമായി ബാധിക്കുന്നു.മനുഷ്യക്കടത്തിനിരയായവര്‍ക്ക് അവരെ ഇവിടെയെത്താന്‍ ഉസഹായിക്കുന്നവരില്‍ നിന്നും വേണ്ടത്ര പിന്തുണ കിട്ടുന്നില്ലെന്നും യോങ്കോവ പറഞ്ഞു.
മനുഷ്യക്കടത്തിനെതിരെ അടുത്ത കാലത്തു സ്വീകരിച്ച നടപടികളെ കൗണ്‍സില്‍ സ്വാഗതം ചെയ്തു.നടപടികളുടെ കാലതാമസം മൂലം ഇവിടെ തുടരുന്ന അഭയര്‍ഥികള്‍ക്ക് പ്രത്യേക സൗകര്യം കൊടുക്കണമെന്നും മനുഷ്യക്കടത്തുകാരുടെ ഇരകളുടെ ഗണത്തില്‍ അവരെയും കൂടി ഉള്‍പ്പെടുത്താന്‍ പാടില്ലെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.അഭയാര്‍ഥികള്‍,മനുഷ്യക്കടത്തിന്റെ ഇരകളായവരുടെ അനുകൂല്യങ്ങള്‍ അനുഭവിക്കുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു.















