ഡബ്ലിന്‍:അയര്‍ലണ്ടിലൊട്ടാകെ വീശിയടിച്ച ഒഫേലിയ ചുഴലിക്കാറ്റില്‍ മൂന്നു പേര്‍ മരിച്ചു. രണ്ടു പുരുഷന്മാരും ഒരു സ്തീയുമാണ് മരിച്ചത്.
ഉച്ചയോടെ വാട്ടര്‍ഫോര്‍ഡിലെ ഡണ്‍ഗാര്‍വിനടുത്ത് കാറിനു മുകളില്‍ മരം വീണാണ് അമ്പതു വയസിലേറെ പ്രായമുള്ള സ്ത്രീ മരിച്ചത്. കോര്‍ക്ക് എ ആര്‍ സി കാന്‍സര്‍ സപ്പോര്‍ട്ട് ഹോമിലെ കോ ഓര്‍ഡിനേറ്ററായി കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ജോലി ചെയ്തു വന്ന ക്ലെയര്‍ ഓ നെല്ലി എന്ന എഴുപതു വയസുകാരി നഴ്സാണ് മരിച്ചത്.
ടിപ്പററി കൗണ്ടിയില്‍ റോഡില്‍ വീണ മരം മുറിച്ചു നീക്കുന്നതിനിടെ വാളുകൊണ്ടു മുറിവേറ്റ് മുപ്പതു വയസുള്ള യുവാവ് മരിച്ചു. വൈകിട്ട് ലൂത്ത് കൗണ്ടിയില്‍ മോശമായ കാലാവസ്ഥയെ തുടര്‍ന്ന് ഉണ്ടായ കാറപകടത്തിലാണ് മറ്റൊരു യുവാവ് മരിച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ച വരെ രാജ്യത്ത് റെഡ് കാറ്റഗറി സുരക്ഷാ മുന്നറിയിപ്പ് തുടരുമെന്ന് മെറ്റ് ഏറാന്‍ അറിയിച്ചു. പ്രൈമറി- സെക്കന്‍ഡറി സ്‌കൂളുകള്‍ ചൊവ്വാഴ്ചയും അടഞ്ഞു കിടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കോളജുകളും ക്രഷുകളും അതാത് മാനേജ് മെന്റുകളുടെ തീരുമാനപ്രകാരം പ്രവര്‍ത്തിക്കും.
3.65 അഞ്ചു ലക്ഷത്തോളം വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇത് അഞ്ചു ലക്ഷമായി ഉയരുമെന്നാണ് കണക്കാക്കുന്നത്. രാത്രി മുഴുവന്‍ വൈദ്യുതി തകരാര്‍ തുടരാനാണ് സാധ്യത. വൈദ്യുതി പൂര്‍ണമായി പുനസ്ഥാപിക്കാന്‍ പത്തുദിവസം വേണ്ടിവരുമെന്നാണ് ഇഎസ്ബി നെറ്റ്വര്‍ക്ക്സ് അധികൃതര്‍ കണക്കാക്കുന്നത്.
ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചുവരെ പൊതുഗതാഗത സംവിധാനങ്ങളൊന്നും പ്രവര്‍ത്തിക്കില്ല. 140 വിമാന സര്‍വീസുകളെങ്കിലും റദ്ദാക്കപ്പെട്ടു. വ്യോമ ഗതാഗതം എപ്പോള്‍ പുനസ്ഥാപിക്കുമെന്ന് വ്യക്തമല്ല.
വൈകിട്ട് ഏഴുമണിക്കുള്ള അറിയിപ്പില്‍ ഒഫേലിയ ചുഴലിക്കാറ്റ് ഗാള്‍വേ, മേയോ തീരങ്ങള്‍ പിന്നിട്ട് വടക്കു കിഴക്കന്‍ ദിശയില്‍ നീങ്ങുകയാണ്.
തീരപ്രദേശങ്ങളില്‍ കനത്ത മഴയും ഒഫേലിയയ്ക്ക് അകമ്പടിയായുണ്ട്. ഇത് വെള്ളപ്പൊക്കത്തിനിടയാക്കുമെന്നും മെറ്റ് ഏറാന്‍ മുന്നറിയിപ്പു നല്‍കി.
രാത്രി പ്ത്തുവരെ ഡബ്ലിനില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്. രാത്രി വൈകിയും ഡബ്ലിനില്‍ വീടില്ലാത്തവരെ ബസുകളില്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റുന്നുണ്ട്.
ഒഫേലിയയുടെ തീവ്രത കുറഞ്ഞെങ്കിലും കരുതിയിരിക്കണമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പു നല്‍കി.
അന്‍പതു വര്‍ഷത്തിനിടെ രാജ്യം കണ്ട ഏറ്റവും വലിയ ചുഴലിക്കാറ്റില്‍ 1.5 ബില്യന്‍ യൂറോയുടെ നാശനഷ്ടമുണ്ടാകാനിടയുണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

തകർന്നു വീണ കോർക്ക് ഫുട്‌ബോൾ സ്റ്റേഡിയം ഗ്യാലറി
Storm Ophelia: Status red weather warning remains in place nationwide
Posted by RTÉ News on Monday, October 16, 2017
















