ഡബ്ലിന്‍:ടൂറിസം മേഖലയില്‍ ഇന്ത്യയില്‍ നിന്നും യു എ ഇ ലെയില്‍ നിന്നുമുള്ള കൂടുതല്‍ സന്ദര്‍ശകരെ ലക്ഷ്യമിട്ട് ഐറിഷ് സര്‍ക്കാര്‍ രംഗത്ത്. ഇതിന്റെ ഭാഗമായി ടൂറിസം ഓപ്പറേറ്റര്‍മാരുടെ ഒരു പ്രതിനിധി സംഘം ഇന്ത്യയിലേയ്ക്ക് യാത്ര തിരിക്കും.
ഏകദേശം ഒരു ലക്ഷത്തോളം സന്ദര്‍ശകര്‍ കഴിഞ്ഞ വര്‍ഷം ഈ രാജ്യങ്ങളില്‍ നിന്നായി അയര്‍ലണ്ടില്‍ എത്തിയിരുന്നത്.. ഇതിന്റെ പശ്ചാത്തലത്തിലാണ് കൂടുതല്‍ പേരെ അയര്‍ലണ്ടിലേക്ക് ആകര്‍ഷിക്കാനായി സര്‍ക്കാര്‍ പദ്ധതികളൊരുക്കുന്നത്.
അയര്‍ലണ്ടിലെ പ്രതിനിധികള്‍ യുഎഇ, അബുദാബി, ദുബായ്, മുംബൈ, ന്യൂ ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള 350 ലധികം ട്രാവല്‍ ഏജന്റുമാരും ടൂര്‍ ഓപ്പറേറ്റര്‍മാരുമായി കൂടിക്കാഴ്ച നടത്തും.ടൂറിസം മേഖലയിലെ അവസരങ്ങളുടെ സാധ്യതകള്‍, ട്രാവല്‍ ജേര്‍ണലിസ്റ്റുകള്‍, ബ്ലോഗര്‍മാര്‍ എന്നിവരുമായി പങ്കുവെയ്ക്കും.
അയര്‍ലണ്ടില്‍ ഹോളിഡേയ്സ് എങ്ങനെ ആസ്വദിക്കാമെന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കും.വേള്‍ഡ് ടൂറിസം കൗണ്‍സില്‍ പ്രതിനിധികളുമായും ടൂറിസവുമായി ബന്ധപ്പെടുന്ന മറ്റ് മേഖലകളുമായും സംഘം ഇന്ത്യയില്‍ ആശയവിനിമയം നടത്തും















