അയര്‍ലണ്ടിലെ ഇന്‍ഷ്വറന്‍സ് രംഗത്ത് അനഭിലഷണീയ പ്രവണതകള്‍: ഇന്‍ഷ്വറന്‍സ് കിട്ടുന്നില്ല,ചിലര്‍ക്ക് നിഷേധിക്കുന്നതായും പരാതി ഉയരുന്നു

ഡബ്ലിന്‍ :ഡബ്ലിനില്‍ നിരവധി പേര്‍ക്ക് വാഹന ഇന്‍ഷ്വറന്‍സ് ലഭിക്കുന്നില്ലെന്ന് പരാതി ഉയരുന്നു.ഇന്‍ഷുറന്‍സ് കമ്പനികള്‍ വളരെ ഉയര്‍ന്ന നിരക്കുകള്‍ ക്വാട്ട് ചെയ്യുന്നതിനാലാണ് വളരെയധികം പേര്‍ക്കും ഇത് സ്വീകാര്യമാകാത്തതെന്ന് ആക്ഷേപമുണ്ട്.

1941 പേര്‍ക്ക് ഈ വര്‍ഷം മാത്രം ഇന്‍ഷ്വറന്‍സ് നിഷേധിക്കപ്പെട്ടതായി ഫിയന്ന ഫെയ്ല്‍ സാമ്പത്തിക വക്താവ് മിഖായേല്‍ മക് ഗ്രാത്ത് വെളിപ്പെടുത്തി.പഴയതും പുതിയതുമായ ഡ്രൈവര്‍മാരും ഓപ്പണ്‍ക്ലെയിം ഉള്ളവരും ടാക്സി ഡ്രൈവേഴ്സും തിരികെ വന്ന കുടിയേറ്റക്കാരും പഴയവാഹന ഉടമകളുമൊക്കെയാണ് ഇന്‍ഷ്വറന്‍സ് കമ്പനികളില്‍ കുടുങ്ങിക്കിടക്കുന്നത്.

പ്രീമിയം കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫിയന്ന ഫെയ്ല്‍ പ്രമേയം കൊണ്ടുവരുമെന്ന് ഇദ്ദേഹം വെളിപ്പെടുത്തി.74ശതമാനം വര്‍ധനയാണ് 2015ല്‍ ഉണ്ടായത്. എന്നാല്‍ 2016ല്‍ നിഷേധിക്കപ്പെട്ട കേസുകള്‍ 67ശതമാനമാണ്.2012ലെ കേസുകളുടെ എണ്ണം 178 മാത്രമായിരുന്നുവെന്ന് മനസ്സിലാകുമ്പോഴാണ് ഈ രംഗത്തെ നാടകീയതയും വിഷമസ്ഥിതിയും ബോധ്യപ്പെടുക ‘ മക് ഗ്രാത്ത് പറയുന്നു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *