ഡബ്ലിന്‍:വെസ്റ്റ് അയര്‍ലണ്ടിലെ ഗ്രാമമേഖലകള്‍ കേന്ദ്രീകരിച്ച് ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ അനുയായികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നിരീക്ഷണം ശക്തമാക്കി. എട്ടു പേര്‍ക്ക് ഇസ്ലാമിക്ക് സ്റ്റേറ്റുമായി വളരെ അടുത്ത ബന്ധമുള്ളവാരാളാണെന്നും, സംഘടിതരാണെന്നുമാണ് ഗാര്‍ഡ വ്യക്തമാക്കുന്നത്.അയര്‍ലണ്ടില്‍ ഉടനീളം ശൃംഖല തീര്‍ത്ത് ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കുവാന്‍ ഇവര്‍ ശ്രമിക്കുകയാണ്.
അയര്‍ലണ്ടിലെ പോസ്റ്റല്‍ സംവിധാനമായ ആന്‍ പോസ്റ്റില്‍ നിന്നും ലഭിച്ച സൂചകള്‍ അനുസരിച്ച് അയര്‍ലണ്ടിലെ ഐ എസ് അനുയായികള്‍ മിഡില്‍ ഈസ്റ്റിലെ തീവ്രവാദ മുസ്ലീങ്ങളുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ടെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പണമുണ്ടാക്കാനും അതു വിദേശത്തയക്കാനും ശ്രമിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
ചെച്‌നിയ, ഇറാക്ക്, സിറിയ തുടങ്ങിയ പ്രദേശങ്ങളിലേക്ക് കമ്പ്യൂട്ടറുകളുടെ ആന്തരിക ഭാഗങ്ങള്‍ അയക്കാന്‍ അവര്‍ ശ്രമിച്ചിട്ടുണ്ടെന്ന് സ്ഥാപിക്കപ്പെട്ടുവെന്നും പോലീസ് പറയുന്നു. അവര്‍ ഇങ്ങനെ ചെയ്യുന്നത് ഒരുപക്ഷെ മാരകമായ ബോംബുകളും മറ്റും അയക്കുന്നതിന് മുന്‍പുള്ള ഒരു പരീക്ഷണത്തിന്റെ ഭാഗമായിട്ടായിരിക്കും എന്നും കരുതപ്പെടുന്നു.മുസ്ലീം ജനസംഖ്യ കുറവുള്ള രാജ്യമാണെങ്കിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടത്താനുള്ള കേന്ദ്രമായായി അയര്‍ലണ്ടിനെ മാറ്റുകയാണ് ഐ എസ് അനുയായികളുടെ ലക്ഷ്യം.
ഈ സാഹചര്യത്തില്‍ സായുധരായ ഗാര്‍ഡയെ അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ ഐ എസ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനായി പ്രത്യേകം നിയോഗിച്ചു.അടിയന്തര ഘട്ടത്തില്‍ തീവ്രവാദികളെ വെടിവെച്ച് കൊല്ലാനുള്ള അനുമതിയും ഈ സായുധ സേനയ്ക്ക് നല്‍കിയിട്ടുണ്ട്.















