കൊറിയന്‍ പ്രസിഡണ്ട് കിം ,അമ്മാവനെ വേട്ടപട്ടികള്‍ക്കിട്ട് കൊല്ലാന്‍ കൊടുത്തത് എന്തിനായിരുന്നു ?രഹസ്യങ്ങള്‍ പുറത്ത്…

ബീജിംഗ് :ചൈനയുമായി ചേര്‍ന്ന് തന്നെ അട്ടിമറിക്കാന്‍ നടത്തിയ നീക്കം മനസ്സിലാക്കിയതിനെ തുടര്‍ന്നാണത്രെ കൊറിയന്‍ പ്രസിഡണ്ട് കിം ജോംഗ് ഉന്‍ തന്‍രെ സ്വന്തം അമ്മാവനെ വകവരുത്തിയത്.

ജാംഗ് സോംഗ് തോക്

അമ്മാവനെ വേട്ടപ്പട്ടികള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നുവെന്നാണ് നേരത്തേ പുറത്തുവന്ന വാര്‍ത്തകള്‍.2013 ഡിസംബറിലാണ് അമ്മാവനെയും വിശ്വസ്തനായ ഉപദേഷ്ടാവിനെയും വധിച്ചത്.മൂന്നു ദിവസം പട്ടിണിയ്ക്കിട്ട വിശന്നു വലഞ്ഞിരുന്ന 120 മാഞ്ചുറിയാന്‍ വേട്ടപ്പട്ടികള്‍ക്ക് മുമ്പിലേക്കാണ് നഗ്ന്നാക്കിയ ശേഷം അമ്മാവനെ പ്രസിഡണ്ട് കിമ്മിന്റെ നിര്‍ദേശപ്രകാരം ഇട്ടു കൊടുത്തതെന്ന് ചൈനീസ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അമ്മാവന്‍ ജാംഗ് സോംഗ് തോക് അദ്ദേഹത്തെ അനുകൂലിക്കുന്ന സൈനികരൊപ്പം ചൈനയുമായി ചേര്‍ന്ന് പട്ടാള അട്ടിമറി നീക്കം നടത്തിയെന്നാണ് ഇപ്പോള്‍ റിപോര്‍ട് പുറത്തുവരുന്നത്.

കിമ്മിന്റെ അര്‍ധ സഹോദരന്‍ കിം ജോംഗ് നാമിനു വേണ്ടിയായിരുന്നു ഈ നീക്കം.2012ല്‍ ജാംഗ് ബെയ്ജിംഗിലെത്തി ചൈനീസ് പ്രസിഡണ്ട് ഹു ജിന്താവോയെ കണ്ടിരുന്നു.ചൈനയുമായി രാഷ്ട്രീയ-വ്യവസായ ബന്ധങ്ങളുണ്ടാക്കിയ ജാംഗ് ബെയ്ജിംഗിന്റെ വിശ്വസ്തനായി മാറിയിരുന്നു.ചൈനീസ് സഹായത്തോടെ കിമ്മിനെ അട്ടിമറിക്കാനായിരുന്നു പദ്ധതിയിട്ടത്.

എന്നാല്‍ ഹു ചിന്താവോയില്‍ നിന്നും അനുകൂലതീരുമാനം പെട്ടെന്നുണ്ടായില്ല. വ്യക്തിപരവും അല്ലാത്തതുമായി വിവിധങ്ങളായ പ്രശ്നങ്ങളുമായി അലോസരപ്പെട്ട് കഴിയുകയായിരുന്നു ചൈനീസ് പ്രസിഡണ്ട്.ചൈനയുടെ പോളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗവും മുന്‍ ചൈനീസ് പ്രസിഡണ് ജിയാംഗ് സെമീന്റെ ഉറ്റ ചങ്ങാതിയുമായിരുന്ന ഴു യോംഗ്കാംഗിന് ഈ നീക്കത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. ചൈനീസ് സുരക്ഷാ മന്ത്രാലയത്തിന്റെ ചുമതലക്കാരന്‍ എന്ന നിലയില്‍ ഉത്തരകൊറിയയുമായി വളരെ അടുപ്പമുണ്ടായിരുന്ന ഴു യോംഗ് കാംഗ് ഈ വിവരം കിമ്മിനെ അറിയിക്കുകയായിരുന്നത്രെ.ചൈനയുടെ രാഷ്ട്രീയ ഉള്‍പ്പോരുകളാണ് ഇതിലേക്ക് ഴുവിനെ എത്തിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *