ഫിനഗേല്‍ നേതൃസ്ഥാനം:വോട്ടെണ്ണല്‍ ആരംഭിച്ചു; ലിയോ വരദ്കര്‍ ജയിച്ചേക്കുമെന്ന് സൂചനകള്‍

ഡബ്ലിന്‍:ഫിനഗേല്‍ നേതൃസ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി.12 മണിയ്ക്ക് മുമ്പ് ഫിനഗേല്‍ പാര്‍ലിമെന്ററി പാര്‍ട്ടിയിലെ 50 ടി ഡി മാരും 19 സെനറ്റര്‍മാരും,നാല് യൂറോപ്യന്‍ പാര്‍ലിമെന്റ് അംഗങ്ങളും വോട്ടു ചെയ്തു.

പാര്‍ട്ടി അംഗങ്ങളും,മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും നേരെത്തെ തന്നെ വോട്ട് ചെയ്തിരുന്നു.വിവിധ പോളിങ് ബൂത്തുകളില്‍ നിന്നുള്ള ബാലറ്റ് പെട്ടികള്‍ ഉച്ചയോടെ ഡബ്ലിനിലെ മാന്‍ഷന്‍ ഹൗസില്‍ എത്തിച്ചു.

Mansion House:1.35 pm

Mansion House:1.35 pm

2 മണിയ്ക്ക് വോട്ടെണ്ണല്‍ തുടങ്ങി കഴിഞ്ഞു.പാര്‍ട്ടി അംഗങ്ങളുടെയും, കൗണ്‍സിലര്‍മാരുടെയും വോട്ടുകളാണ് ആദ്യം എണ്ണുക.ഇവയുടെ ഫലം ആദ്യമേ പ്രഖ്യാപിക്കും.തുടര്‍ന്ന് ഇന്ന് നടന്ന വോട്ടെടുപ്പിലെ വോട്ടുകള്‍ എണ്ണും.ആറു മണിയോടെ ഔദ്യോഗികഫല പ്രഖ്യാപനം ഉണ്ടാവും.

ലഭ്യമാവുന്ന സൂചനകള്‍ അനുസരിച്ച് ലിയോ വരദ്കര്‍ ഫിനഗേലിന്റെ ലീഡറും പ്രധാനമന്ത്രിയുമായി തിരഞ്ഞെടുക്കപ്പെട്ടേക്കും.

65 ശതമാനം വോട്ടുകളുടെ മൂല്യം പാര്‍ലമെന്റ് അംഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ആകെയുള്ള 73 പാര്‍ലിമെന്റ് അംഗങ്ങളില്‍ 46 പേരും വരദ്കര്‍ക്കാണ് വോട്ടു ചെയ്തതെന്നാണ് അനുമാനം.21 പേരാണ് കോവ്‌നെയോടൊപ്പം നിലകൊണ്ടിട്ടുള്ളതത്രെ.കൗണ്‌സിലര്മാരുടെയും പാര്‍ട്ടി അംഗങ്ങളുടെയും വലിയൊരു ഭാഗവും വരദ്കറോടൊപ്പം ഉള്ളപ്പോള്‍ അദ്ദേഹം ജയിക്കാതിരിക്കാന്‍ തരമില്ല.എന്നാല്‍ അട്ടിമറി ജയം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും കോവ്‌നെ പക്ഷം.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *