ബ്രിട്ടീഷ് ഭരണത്തില്‍ ഡീ യൂ പി നിലപാടുകള്‍ക്ക് ചങ്ങലയിടാനുള്ള ശ്രമവുമായി ലിയോ വരദ്കര്‍,അതിര്‍ത്തിയിലെ തത്സ്ഥിതി ബ്രെക്‌സിറ്റിന് ശേഷവും തുടരണമെന്നും നിര്‍ദേശം

ഡബ്ലിന്‍ :തെരേസ മെയുമായി സന്ധി ചെയ്ത നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഡിയുപിയുടെ നയങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കി കൊണ്ട് പ്രധാനമന്ത്രി ലിയോ വരദ്കര്‍ ലണ്ടനിലെത്തി.പ്രധാനമന്ത്രിയായ ശേഷം ആദ്യം നടത്തിയ ബ്രിട്ടന്‍ സന്ദര്‍ശനത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുമായി ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാനുള്ള നിര്‍ദേശങ്ങളാണ് ചര്‍ച്ച ചെയ്തത്.

ഡി യൂ പിയുമായുണ്ടാക്കുന്ന ഏതു ധാരണയും പരസ്യമാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായി വരദ്കര്‍ അറിയിച്ചു.ഗുഡ്ഫ്രൈഡേ എഗ്രിമെന്റിനെ ദുര്‍ബലപ്പെടുത്തുന്നതൊന്നും ഇരു സര്‍ക്കാരുകളും ചെയ്യില്ലെന്നും ധാരണയായി.ഗുഡ്ഫ്രൈഡേ കരാറിന്റെ ജാമ്യക്കാരായ രാജ്യങ്ങളാണ് ഇരുവരും.അതിനാല്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെ കാര്യത്തില്‍ പക്ഷം ചേരരുതെന്നും സര്‍ക്കാരുകള്‍ തീരുമാനിച്ചിട്ടുണ്ട്.ഡിയുപിയും കണ്‍സേര്‍വേറ്റീവുസുമായുള്ള ഒരു ധാരണയും ഒരു തരത്തിലും ഗുഡ് ഫ്രൈഡ കരാറിനെ ബാധിക്കില്ലെന്നും ബ്രിട്ടന്‍ ഉറപ്പു പറഞ്ഞിട്ടുണ്ടെന്നും വരദ്കര്‍ പറഞ്ഞു.

അയര്‍ലണ്ടിനെയും നോര്‍ത്തേണ്‍ അയര്‍ലണ്ടിനെയും വേര്‍തിരിക്കുന്നത് അദൃശ്യമായ അതിര്‍ത്തികളായിരിക്കണമെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍ ആവശ്യപ്പെട്ടു. ‘ഐറീഷ് അതിര്‍ത്തി തുറവിയുള്ളതായിരിക്കും. വേലിക്കെട്ടുകള്‍ ആവശ്യമില്ലാത്ത രാജ്യങ്ങളായി അയര്‍ലണ്ടും ബ്രിട്ടനും മാറണം’.ബ്രെക്‌സിറ്റിനെ തുടര്‍ന്ന് നിലവിലുള്ള സാമ്പത്തിക ഘടനയില്‍ കാര്യമാത്രമായ മാറ്റം ഉണ്ടാവാതെ ചര്‍ച്ചകള്‍ പുരോഗമിക്കണം’.ഇ യൂ വുമായുള്ള ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ ആരംഭിച്ച പശ്ചാത്തലത്തില്‍ വരദ്കര്‍ നിലപാട് വ്യക്തമാക്കി.

.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *