മാഞ്ചസ്റ്റര്‍: ലണ്ടനിലെ മാഞ്ചസ്റ്ററില്‍ സംഗീത പരിപാടിക്കിടെ വന്‍ സ്ഫോടനത്തില്‍ 22 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് . മാഞ്ചസ്റ്റര്‍ അരീനയില്‍ ഒരുക്കിയ പോപ് ഗായിക അരിയാന ഗ്രാന്‍ഡെയുടെ പരിപാടിക്കിടെയാണ് സ്‌ഫോടനം നടന്നത്.
കാണികള്‍ക്കുള്ള വിശ്രമ മുറിയിലാണ് സ്‌ഫോടനമുണ്ടായത്. തിങ്കളാഴ്ച രാത്രി 10.30 നായിരുന്നു സംഭവം.മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് പറയപ്പെടുന്നു.
രണ്ടു തവണ സ്‌ഫോടന ശബ്ദം കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. 50 പേര്‍ക്കു പരിക്കേറ്റതായും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു. സുരക്ഷാസേന സ്ഥലത്തെത്തി കൂടുതല്‍ പരിശോധന നടത്തുകയാണ്.
അതേസമയം, സംഭവം ഭീകരാക്രമണമാണോ അല്ലയോ എന്ന് വ്യക്തമല്ല. സ്‌ഫോടനത്തെ തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി പുറത്തേക്കോടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.















