വീണ്ടുമൊരു മന്ത്രിക്കല്യാണം; സഹമന്ത്രി ഹെലന്‍ ഹെലന്‍ മക് എന്‍ഡീ വിവാഹിതയായി

ഡബ്ലിന്‍:അയര്‍ലണ്ടില്‍ വരദ്കര്‍  മന്ത്രിസഭയ്ക്കിത് കല്യാണക്കാലം.മറ്റൊരു മന്ത്രി കൂടി വിവാഹ ജീവിതത്തിലേക്ക്.മീത്തില്‍ നിന്നുള്ള യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രീയ സഹമന്ത്രി ഹെലന്‍ മക് എന്‍ഡീയാണ് ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസിന്റെ പിന്നാലെ ‘പ്രണയ’പൂക്കാല’ത്തിലെത്തിയത്‌.

ദീര്‍ഘകാലത്തെ പ്രണയ സാഫല്യമാണ് ഇവിടെ പൂവണിഞ്ഞത്.ഡെയ്ലിന്റെ ഇടനാഴികളില്‍ മൊട്ടിട്ട പ്രണയമാണ് ഇവിടെ സാഫല്യമാകുന്നത്.ഗവ.ചീഫ് വിപ്പ് ജോ മക് ഹഗിന്റെ പാര്‍ലമെന്ററി അസിസ്റ്റന്റ് ആയിരുന്നു പോള്‍. തികച്ചും സ്വകാര്യമായ ചടങ്ങിലാണ് പോള്‍ ഹിക്കിയെ മക് എന്‍ഡി സ്വന്തമാക്കിയത്. മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരെ പോലും ചടങ്ങില്‍ ക്ഷണിച്ചിരുന്നില്ല. കുടുംബ ബന്ധുക്കളും അടുത്ത സൗഹൃദ സഞ്ചയവുമാണ് മംഗളച്ചടങ്ങിന് സാക്ഷിയായത്.

നോബര്‍ ഗ്രാമത്തിലെ കാസില്‍ടൗണ്‍ ചര്‍ച്ചില്‍ ആയിരുന്നു വിവാഹം.2016 ജനുവരിയിലായിരുന്നു വിവാഹനിശ്ചയം.പുറകില്ലാത്ത ഐവറി ഡ്രസ്സില്‍ കഴുത്തിറങ്ങി നില്‍ക്കുന്ന നെറ്റ് ഉടുപ്പണിഞ്ഞ് തികഞ്ഞ ഫാഷന്‍ ഗേളായാണ് മന്ത്രി മക് എന്‍ഡീ വിവാഹ വേദിയില്‍ എത്തിയത്.എന്നാല്‍ ചെറിയൊരു സങ്കടഛായയും ചടങ്ങിനുണ്ടായിരുന്നു.അഞ്ച് വര്‍ഷം മുമ്പ് ഇതേ ദിവസമാണ് ഹെലന്‍ മക് എന്‍ഡിയുടെ പിതാവും മുന്‍ ടിഡിയുമായ ഷെയ്ന്‍ മക് എന്‍ഡീ ഈ ലോകത്തു നിന്നും വിടവാങ്ങിയത്.ഷെയ്ന്‍ മക് എന്‍ഡീ ജീവനൊടുക്കുകയായിരുന്നു.വെസ്റ്റ് മീത്തില്‍ 2013ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 9350 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഹെലന്‍ വിജയിച്ചത്.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *