അയര്‍ലണ്ടിലെ സിറ്റികളില്‍ 15 നില വരെയുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് പാര്‍പ്പിട പ്രശ്നം പരിഹരിക്കണമെന്ന് നാമ 

ഡബ്ലിന്‍ :സിറ്റിയില്‍ കെട്ടിടനിര്‍മ്മാണത്തിനുള്ള ഉയര പരിധി വര്‍ധിപ്പിക്കുന്നത് പരിഗണിക്കണമെന്ന് നിര്‍ദേശമുയരുന്നു.ഉയര പരിധിയിലുള്ള നിയന്ത്രണം ഇപ്പോഴത്തെ ഭവനപ്രശ്നങ്ങള്‍ക്കു തിരിച്ചടിയാണെന്ന് ഫിനാന്‍സ് സെലക്ട് കമ്മിറ്റിയില്‍ നാമ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ബ്രണ്ടന്‍ മക് ഡൊണാഗ് പറഞ്ഞു.12മുതല്‍ 15 വരെ നിലകളുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കണമെന്നും സിഇഒ ആവശ്യപ്പെട്ടു.

ആറോ ഏഴോ നിലകളുള്ള സിറ്റി സെന്റര്‍ അപ്പാര്‍ട്ട്മെന്റുകള്‍ ഇപ്പോഴത്തെ ഭവന ആവശ്യങ്ങള്‍ക്ക് പ്രയോജനകരമല്ല.സിറ്റി സെന്ററില്‍ 15 നിലകളും സബ് അര്‍ബന്‍ ഏരിയയില്‍ 10 നിലകളും ഉയരപരിധി നിശ്ചയിക്കുന്നത് ഗൗരവത്തോടെ പരിഗണിക്കണമെന്നും മക് ഡോണാഗ് ആവശ്യപ്പെട്ടു.അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിംഗ് സംവിധാനം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡവലപ്പഴ്സിന് കൂടുതല്‍ ചെലവുവരുത്തുന്നതാണ് ഈ സംവിധാനം.30,000യൂറോ വരെ ചെലവുവരുന്നുണ്ടെന്നും നാമ അറിയിച്ചു.

അതിനിടെ ഐറീഷ് ജനതയെ അവരുടെ 20-30 പ്രായകാലത്ത് വീടുകള്‍ക്ക് ഉടമകളാക്കുന്ന മാതൃകാ പദ്ധതി ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ തയ്യാറാക്കുന്നതായി ഹൗസിംഗ് ആന്റ് ഹോംലെസ്നെസ്സ് ഓയ്റിചാര്‍ട്സ് കമ്മിറ്റിയില്‍ അധികൃതര്‍ അറിയിച്ചു. കംപല്‍സറി പര്‍ച്ചേസ് ഓര്‍ഡേഴ്സ് (സിപിഒ)നടപ്പാക്കി വരികയാണെന്നും ഇതാണ് ഈ പ്രശ്നത്തിനുള്ള അന്തിമ ആശ്രയമെന്നും ഡബ്ലിന്‍ സിറ്റി ഹൗസിംഗ് എക്സിക്യൂട്ടീവ് മാനേജര്‍ ടോണി ഫ്ളൈന്‍ പറഞ്ഞു.

ഡബ്ലിനില്‍ 11സിപിഒകള്‍ പൂര്‍ത്തിയാക്കി.ഉടമകള്‍ ഉപേക്ഷിച്ച 144 വീടുകള്‍ കൗണ്‍സിലിന് ലഭിച്ചെന്നും അവ വിനിയോഗിക്കുന്നതിനായി തയ്യാറാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഡബ്ലിന്‍ ഹൗസിംഗ് ബോഡി 70 വീടുകള്‍ കൗണ്‍സിലിന് തിരികെ ഏല്‍പ്പിച്ചു.കൗണ്‍സിലിന്റെ 17 പാട്ടക്കാര്‍ സ്വമനസ്സാലെ പ്രാദേശിക അധികൃതര്‍ക്ക് കൈമാറിയ അവരുടെ വീടുകള്‍ മുതിര്‍ന്നവരുടെ താമസത്തിനായി മാറ്റിയതായും അദ്ദേഹം വെളിപ്പെടുത്തി.ഓരോ മാസവും 80 എന്ന ക്രമത്തില്‍ വീടുകളില്ലാത്തവരെത്തുന്നതായി റീജിയണല്‍ ഹോംലെസ് എക്സിക്യൂട്ടീവ് എയ്ലീന്‍ ഗ്ലീസണ്‍ പറഞ്ഞു

Comments

comments

Leave a Reply

Your email address will not be published. Required fields are marked *