ഡബ്ലിന്‍ :എന്‍സിടി പാസാകാന്‍ പാട് പെടുന്ന ചില്ലരുണ്ട്.അവര്‍ക്ക് പ്രയോജനപ്പെടും വിധം എവിടെപ്പോയാല്‍ എന്‍ സി ടി എളുപ്പത്തില്‍ പാസാകാം എന്നൊരു കണക്കുണ്ടോ?
റോഡ് സേഫ്ടി അതോറിറ്റി തന്നെ വെളിപ്പെടുത്തുന്നത് ചില സെന്ററുകളില്‍ ‘പാസ്’ നിരക്കുകള്‍ കൂടുതലാണ് എന്നാണ്.
നാഷണല്‍ കാര്‍ ടെസ്റ്റുകളുടെ ജയ-പരാജയനിരക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടത് അനുസരിച്ച് കില്‍ക്കെന്നിയിലെ ഡ്രൈവര്‍മാരാണ് ഏറ്റവും കൂടുതല്‍ എന്‍ സി ടെസ്റ്റ് പാസാകുന്നത്. കഴിഞ്ഞ വര്‍ഷം ഈ സെന്ററില്‍ ആദ്യതവണ തന്നെ 55ശതമാനം പേരും വിജയിച്ചു.
കില്ലാര്‍ണിയാണ് തൊട്ടുതാഴെ നില്‍ക്കുന്നത്.54.1 ശതമാനം.പോര്‍ട്ട് ലീഷിനാണ് മൂന്നാം സ്ഥാനം(53.9).
ഏറ്റവും കൂടുതല്‍ പേര്‍ പരാജയപ്പെട്ട സെന്റര്‍ കൗണ്ടി ഗാല്‍വെയിലെ ക്ലിഫ്ഡനിലേതാണ്(37.8).അതിനു തൊട്ടുമുകളില്‍ മോണഗാനും(38),ലോംഗ് ഫോര്‍ഡുമാണ്(41.4).രാജ്യത്ത് കാര്‍ ടെസ്റ്റില്‍ ശരാശരി 47 ശതമാനം പേരാണ് വിജയിക്കുന്നത്.
കഴിഞ്ഞ വര്‍ഷം 1,465,702 കാറുകളാണ് ടെസ്റ്റ് ചെയ്തത്. 692,197 പേര്‍ക്ക് പാസ്മാര്‍ക്ക് കിട്ടി.5789 പേര്‍ തീരെ മോശം പ്രകടനം കാഴ്ചവെച്ചു തോറ്റുപോയി (0.4 ശതമാനം).
ഏറ്റവും കൂടുതല്‍ ടെസ്റ്റ് നടത്തിയത് ഡബ്ലിനിലാണ്.ഡീന്‍സ്ഗ്രഞ്ചില്‍ 99,145 കാറുകളാണ് എന്‍സിറ്റിയ്‌ക്കെത്തിയത്.,നോര്‍ത് പോയിന്റ്-98,051,ഫോണ്‍ട് ഹില്‍-97,972 എന്നിവയാണ് തൊട്ടുപിന്നില്‍.















