രക്ഷിതാക്കളുടെ മൊബൈല്‍ സന്ദേശങ്ങള്‍ ഇനി കുട്ടികള്‍ക്ക് അവഗണിക്കാനാവില്ല!

ഡബ്ലിന്‍ :രക്ഷിതാക്കളുടെ മൊബൈല്‍ സന്ദേശങ്ങള്‍ അവഗണിക്കുന്ന ‘ന്യൂജെന്‍’ പിള്ളേരെ നല്ല പാഠം പഠിപ്പിക്കാന്‍ ‘ഓള്‍ഡ് ജെന്‍’ ആപ്പ്.രക്ഷിതാക്കളുടെ മെസ്സേജ് എത്തിയാല്‍ അത് മൊബൈലില്‍ സ്‌ക്രീനിലെ എല്ലാ ഇമേജുകളെയും ടെയ്ക്ക് ഓവര്‍ ചെയ്യുമെന്നതാണ് ‘റിപ്ലൈ അസാപ്’ എന്ന ഈ ആപ്ലി ക്കേഷന്റെ പ്രത്യേകത.

ഈ ആപ്പ് വഴിയുള്ള സന്ദേശത്തിന് മറുപടി നല്‍കാതെ മറ്റ് ഇമേജുകളിലേക്ക് പോകാന്‍ ഫോണ്‍ ഉപയോഗിക്കുന്നയാള്‍ക്ക് കഴിയില്ല. വീട്ടില്‍ നിന്നുള്ള സന്ദേശങ്ങളെ നോക്കാതെ കൂട്ടുകാരുമൊക്കെയായി മാത്രം ചാറ്റാമെന്ന ധാരണ തല്‍ക്കാലത്തേക്ക് മറന്നേക്കു മക്കളെയെന്നാണ് ആപ്പ് സൃഷ്ടാവ് നിക്ക് ഹെര്‍ബെര്‍ട് എന്ന രക്ഷിതാവ് നല്‍കുന്ന സ്നേഹപൂര്‍വമുള്ള മുന്നറിയിപ്പ്.

ഈ മെസ്സേജിന് പ്രത്യേക അലാറവുമുണ്ടാകും.ഫോണ്‍ സൈന്‍ഡ് മൂഡിലാണെങ്കിലും അത് മുഴങ്ങിയിരിക്കും.ആ മെസ്സേജ് എടുക്കുന്നതുവരെ അത് കേള്‍ക്കും.മൂന്നു മിനിറ്റ് നേരത്തേക്ക് മയക്കിലാക്കുകയോ (സ്നൂസ് ചെയ്യുകയോ) ക്യാന്‍സല്‍ ചെയ്യുകയോ ആവാം.മെസ്സേജ് വായിച്ച വിവരം അയച്ചയാള്‍ക്ക് അറിയാനുള്ള സംവിധാനവുമുണ്ട്.

വായിച്ചുകഴിഞ്ഞാല്‍ അയച്ചയാള്‍ക്ക് ലഭിക്കുന്ന പുഷ് നോട്ടിഫിക്കേഷന്‍ ലഭിക്കും.ഇനി ഫോണ്‍ മയക്കത്തിലോ സ്വിച്ച് ഓഫിലോ ആയിരിക്കുമ്പോഴാണ് റിപ്ലൈ ‘അസാപ് മെസ്സേജ്’ വരുന്നതെന്നു കരുതുക,ഫോണ്‍ ഓണ്‍ ആകുന്നതോടെ സന്ദേശം ലഭിക്കും.എത്ര സ്വീകര്‍ത്താക്കളെ വേണമെങ്കിലും കൂട്ടിച്ചേര്‍ക്കാനും ഈ ആപ്പിന് സാധിക്കും.

ആണ്‍ഡ്രോയിഡില്‍ മാത്രമല്ല വരാന്‍പോകുന്ന ഐഒഎസിലും ഈ ആപ്പ് സ്വീകാര്യമാകുന്ന വിധമാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്.ആപ്പിള്‍ ഐഫോണുകളില്‍ മാത്രം ഈ ആപ്പ് പറ്റില്ല.ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മാത്രമേ ആപ്പിളില്‍ അലാറം ലഭിക്കൂ.സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന മകന്‍ ബെന്നിന് സ്മാര്‍ട് ഫോണ്‍ വാങ്ങി നല്‍കിയതിനെ തുടര്‍ന്നാണ് പ്രത്യേക ആപ്പിന്റെ ആവശ്യകത നിക്ക് ഹെര്‍ബട്ടിന് ഫീല്‍ ചെയ്തത്.

വീഡിയോകളും ഗയിമുകളിലുമൊക്കെ മുഴുകുന്ന മകന്‍ തന്റെ ഫോണ്‍ മിക്കവാറും സൈലന്‍സിലാക്കും.പിന്നെ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല,സന്ദേശങ്ങളോട് പ്രതികരിക്കാതെയും പോകുന്നു. ഇതോടെ മറുപടി കിട്ടാതെ ഹെര്‍ബര്‍ട്ട് പ്രശ്നത്തിലുമാകുമായിരുന്നു. മറ്റു കൂട്ടുകാര്‍ക്ക് മുന്നില്‍ അച്ഛന്റെ കോളുകളെയും സന്ദേശങ്ങളെയും അവഗണിക്കുന്നതും പതിവായി.ഇതിനൊടുവിലാണ് പ്രതിസന്ധി പരിഹാരാര്‍ഥം ആപ്പ് രൂപം കൊള്ളുന്നതെന്ന് നിക്ക് ഹെര്‍ബര്‍ട്ട് പറഞ്ഞു.എന്നാല്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഈ ആപ്പ് ഉപയോഗിച്ചാല്‍ മതിയെന്നാണ് നിക്കിന്റെ ഉപദേശം.കാരണം മിക്കവാറും നല്ല കാര്യങ്ങള്‍ക്ക് വേണ്ടിയായിരിക്കാം ആളുകള്‍ ഫോണ്‍ സൈലന്‍സിലാക്കുന്നതെന്നും നിക്ക് പറയുന്നു!

Comments

comments

Leave a Reply

Your email address will not be published. Required fields are marked *