അയര്‍ലണ്ടില്‍ 400 സോഫ്ട് വെയര്‍ എന്‍ജിനീയര്‍മാര്‍ക്ക് ജോലി അവസരം

ഡബ്ലിന്‍ : ബിരുദധാരികളായ 400 പേര്‍ക്ക് ജോലിയുമായി സോഫ്ട് വെയര്‍ കമ്പനി ഫസ്റ്റ് ഡെറിവേറ്റീവ്സ് അയര്‍ലണ്ട്.

രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍പദ്ധതിയാണ് വിലയിരുത്തുന്നതെന്ന് സി.ഇ.ഒ. ബ്രയാന്‍ കോളോണ്‍ പറഞ്ഞു.

ഡബ്ലിന്‍, ലണ്ടന്‍,ന്യൂയോര്‍ക്ക്,സ്റ്റോക്ക് ഹോം,ഫിലാഡെല്‍ഫിയ തുടങ്ങിയ ആഗോള നെറ്റ് വര്‍ക്കുകളുള്ള ന്യൂറി ആസ്ഥാനമായ ഓഹരി-സോഫ്ട് വെയര്‍ സ്ഥാപനമാണ് ഇത്..ലോക വ്യാപകമായി 1750 ജീവനക്കാര്‍ കമ്പനിക്കുണ്ട്.ഈ ഫെബ്രുവരിയില്‍ മാത്രം കമ്പനിയുടെ ബിസിനസ്സില്‍ 30 ശതമാനം വര്‍ധനയുണ്ടായെന്ന് സി.ഇ.ഒ. ബ്രയാന്‍ കോളോണ്‍ പറഞ്ഞു.20 ആഗോള ബാങ്കുകള്‍ ഉള്‍പ്പടെയുള്ള വമ്പന്‍ ഗുണഭോക്താക്കളാണ് കമ്പനിയുടെ എക്കാലത്തേയും സമ്പത്ത്.

ബ്രക്സിറ്റിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയിലാണ് സ്ഥാപനം വേരുറപ്പിച്ചിരിക്കുന്നതെന്നും സിഇഒ പറഞ്ഞു.കൂടുതല്‍ രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിക്കാനും പദ്ധതിയുണ്ട്.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *