ഡബ്ലിന്‍ :നിയമലംഘനത്തിന് ഒന്നിച്ച് നിശ്ചിത പിഴയടച്ച് രക്ഷപ്പെടാനുള്ള പഴുത് ജൂണ്‍ ഒന്നുമുതല്‍ ഇല്ലാതാകും.കോടതിയിലെത്തുന്ന കേസുകളിലേറെയും നോട്ടീസ് ലഭിച്ചില്ലെന്നതിന്റെ പേരില്‍ റദ്ദാക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് നീതിന്യായ വകുപ്പിന്റെ ഈ തീരുമാനം.
നികുതി ലംഘനത്തിനുള്ള നിശ്ചിത പിഴത്തുക ഒടുക്കിയില്ലെങ്കില്‍ നിയമലംഘകരെ സമന്‍സ് അയച്ച് വിളിപ്പിച്ച് നോട്ടീസ് നല്‍കണമെന്നതാണ് ഇപ്പോഴത്തെ നിയമം. ഈ പിഴ അടയ്ക്കുന്നതിന് 56 ദിവസവും അനുവദിക്കണം.ഈ സമയത്തിനുള്ളില്‍ പണം അടയ്ക്കാത്തവരെ കോടതിയിലെത്തിക്കും.
എന്നാല്‍ കോടതിയിലെത്തുന്നവരിലേറെയും യഥാര്‍ഥത്തിലുള്ള പിഴയീടാക്കല്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് കോടതിയെ അറിയിക്കും. ഇതോടെ കേസ് തള്ളും.വര്‍ഷത്തില്‍ 7500 കേസുകള്‍ ഇത്തരത്തില്‍ റദ്ദാക്കിയതായി കോടതി വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.
ഇതിനു തടയിടാനാണ് 2010ലെ റോഡ് ട്രാഫിക് ആക്ടിന്റെ 38ാം വകുപ്പ് അടുത്ത മാസം ഒന്നുമുതല്‍ നിര്‍ബന്ധമാക്കുന്നത്. ഈ നിയമ പ്രകാരം പിഴ സംബന്ധമായ കേസുകളില്‍ കോടതിയില്‍ തപാല്‍ വിഭാഗത്തില്‍ നിന്നുള്ള തെളിവുകള്‍ ലഭ്യമാക്കും. ഇതിലൂടെ നോട്ടീസ് ലഭിച്ചില്ലെന്ന നിയമലംഘകരുടെ വാദത്തെ നിരാകരിക്കാന്‍ ജഡ്ജിയെ സഹായിക്കുകയാണ് ലക്ഷ്യം.നോട്ടീസ് തപാലില്‍ നല്‍കിയതിന്റെ രസീതോ,സര്‍ടിഫിക്കറ്റോ തെളിവായി ഗാര്‍ഡാ ഹാജരാക്കും. ഇതിനെ ആധികാരിക തെളിവായി പരിഗണിക്കാനാകും.
ജൂണ്‍ ഒന്നുമുതല്‍ നിശ്ചിത പിഴ നോട്ടീസിനു പുറമേ തേര്‍ഡ് പേമെന്റ് ഓപ്ഷന്‍ കൂടി ലഭ്യമാക്കും-നീതിന്യായ വകുപ്പ് മന്ത്രി ഫ്രാന്‍സസ് ഫിറ്റ്സ്ജെറാള്‍ഡ് പറഞ്ഞു.
ഇപ്പോള്‍ രണ്ട് വഴികളാണ് ഇക്കാര്യത്തിലുള്ളത്. ഒന്നുകില്‍ ആദ്യത്തെ 28 ദിവസത്തിനുള്ളില്‍ നിശ്ചിത തുക അടയ്ക്കുക,അല്ലെങ്കില്‍ തുടര്‍ന്നുള്ള 28 ദിനത്തിനുള്ളില്‍ നിശ്ചിത തുകയ്ക്കൊപ്പം അമ്പത് ശതമാനവും അടയ്ക്കണം.
എന്നാല്‍ ഇപ്പോള്‍ നിശ്ചിത തുകയ്ക്കൊപ്പം 100ശതമാനം കൂടി ഒടുക്കി മറ്റെല്ല ഗാര്‍ഡാ -കോടതി നടപടികളില്‍ നിന്നും ഒഴിവാകാം. മൂന്നാം ഓപ്ഷന്‍ അനുവദിക്കുന്നതോടെ നിശ്ചിത തുകയുടെ നിരക്കില്‍ വര്‍ധനയുണ്ടാകുമെന്നാണ് കരുതുന്നത്. മൂന്നാമതൊരു അവസരം കൂടി നല്‍കുന്നതിനാലാണ് ഇത് -മന്ത്രി പറഞ്ഞു.
റോഡ് ഗതാഗതം ഫലപ്രദവും കാര്യക്ഷമമവുമാക്കുന്നതിനും മാസ്റ്റര്‍ ലൈസന്‍സ് റിക്കോഡ് (എം.എല്‍.ആര്‍) പദ്ധതി തയ്യാറാക്കി വരികയാണെന്ന് ടോമി ബ്രൗഹാന്റെ പാര്‍ലമെന്ററി ചോദ്യത്തിനു മറുപടിയായി മന്ത്രി അറിയിച്ചു.
ഗതഗത വകുപ്പാണ് വാഹനത്തേയും ഡ്രൈവിങ് ലൈസന്‍സിനേയും ബന്ധിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തി ലുള്ള ഈ നൂതന പദ്ധതി തയ്യാറാക്കുന്നത്.നാഷണല്‍ വെഹിക്കിള്‍ ഡ്രൈവര്‍ ഫയല്‍ യാഥാര്‍ഥ്യമാകുന്നതോടെ ഡ്രൈവിങ് ലൈസന്‍സില്‍ പെനാല്‍റ്റി ഈടാക്കുന്നതിനുള്ള സൗകര്യം ലഭിക്കും. ഇത് ഡ്രൈവിങിന്റെ കാര്യക്ഷമത വര്‍ധിപ്പാക്കുമെന്നാണ് കരുതുന്നത്.കോട്ട് സര്‍വീസ് അടക്കമുള്ള വിവിധ സംഘടകളിലൂടെയാകും പുതി മാറ്റങ്ങളും എംഎല്‍ആര്‍ അടക്കമുള്ളവയും നടപ്പിലാക്കുന്നത്.















