ഗോള്‍വേയിലെ ഗോര്‍ട്ടിനും ട്യൂവാമിനും ഇടയില്‍ പുതിയ മോട്ടോര്‍വേയുടെ ഉത്ഘാടനം ഇന്ന് 

ഗോള്‍വേ:കൗണ്ടി ഗോള്‍വേയിലെ ഗോര്‍ട്ടിനും ട്യൂവാമിനും ഇടയില്‍ പണി പൂര്‍ത്തിയാക്കിയ പുതിയ മോട്ടോര്‍വേയുടെ ഉത്ഘാടനം ഇന്ന്.വൈകിട്ട് 3 മണിക്ക് ഗതാഗതമന്ത്രി ഷെയ്ന്‍ റോസാണ് രാജ്യം കാത്തിരുന്ന മോട്ടോര്‍വേ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നത്.

57 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള M17/ M18 മോട്ടോര്‍ വേ തുറന്നു കൊടുക്കുന്നതോടെ വടക്കു പടിഞ്ഞാറന്‍ ഭാഗത്തുള്ള രൂക്ഷമായ ഗതാഗതകുരുക്ക് പരിഹരിക്കപ്പെടും എന്നാണ് കരുതപ്പെടുന്നത്.

ഇനി വടക്കു പടിഞ്ഞാറന്‍ ഭാഗത്തേക്കും തിരിച്ചും സഞ്ചാരം എളുപ്പമാകും.പതിനഞ്ചു വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ്ടോള്‍ ഫ്രീ മോട്ടോര്‍വേയുടെ നിര്‍മ്മാണം പൂര്‍ത്തിയായത്. ക്ലയര്‍ ഗാല്‍വേ മുതല്‍ ക്ലാരിന്‍ ബ്രിഡ്ജ് വരെയുള്ള നീണ്ട യാത്രയുടെ ദൈര്‍ഘ്യം കുറയ്ക്കുന്നതാണ് ഈ പാത.ക്ലയര്‍ഗാല്‍വെ വഴിയുള്ള യാത്ര യാത്രികര്‍ക്ക് ഇതോടെ ഒഴിവാക്കാനാവും.മോട്ടോര്‍വേ തുറന്നു കൊടുക്കുന്നതോടെ നേരത്തെയുണ്ടായ ഗതാഗത കുരുക്ക് ഗോള്‍വേയിലേക്കു വരുമെന്ന ആശങ്കയും നില നില്‍ക്കുന്നു. ഇത് പരിഹരിക്കുന്നതിനായി ഗാല്‍വേ നഗരത്തിലെ ബൈപ്പാസ്പദ്ധതിയുടെ ആദ്യഘട്ടം നിര്‍മിക്കാന്‍ ഗാല്‍വേ കൌണ്‍സിലിന് പദ്ധതിയുണ്ട്. എന്നാല്‍ ചില കേന്ദ്രങ്ങളില്‍ നിന്നും ബൈപ്പാസ് പദ്ധതിയ്ക്ക് എതിര്‍പ്പ് ഉണ്ടായിട്ടുമുണ്ട്

Comments

comments

Leave a Reply

Your email address will not be published. Required fields are marked *