ഡബ്ലിന്‍ : തുടര്‍ച്ചയായി ഇന്ധന വില കുറഞ്ഞിട്ടും വാഹന ഉടമകള്‍ക്ക് അത് പ്രയോജനത്തിലെത്തുന്നില്ലെന്നതായി ആക്ഷേപം ഉയരുന്നു. സാമ്പത്തിക ദുരിതകാലത്ത് ഉയര്‍ത്തിയ നികുതി കുറയ്ക്കാത്തതാണ് ഇതിനു കാരണം.തുടര്‍ച്ചയായ രണ്ടാം മാസവും ഇന്ധനവില താഴേക്കെത്തിയിരിക്കുകയാണ് ഇപ്പോള്‍.അതേസമയം അയര്‍ലണ്ടില്‍ ഇന്ധനചെലവ് നിര്‍ണായകമാം വിധം കൂടുകയുമാണ്.
എന്നിരുന്നാലും, വാഹനഉടമകള്‍ 12 മാസം മുമ്പ് നല്‍കിയതിനേക്കാളും കൂടുതല്‍ തുക ഇന്ധന ചെലവിനത്തില്‍ നല്‍കേണ്ടി വരുന്നുണ്ടെന്നു എ.എയുടെ കണ്‍സ്യൂമര്‍ അഫയേഴ്സ് ഡയറക്ടര്‍ കോണോര്‍ ഫോഗ്‌നാന്‍ ചൂണ്ടിക്കാട്ടി.പെട്രോളില്‍ 10 യുറോയും ഡീസലുകാര്‍ 15 യൂറോയുമാണ് പ്രതിമാസം അധികമായി നല്‍കുന്നത്.ഇന്ധനത്തില്‍ നികുതി വളരെ കൂടുതലാണ്.ഒരു ലിറ്റര്‍പെട്രോള്‍ 63.67 ശതമാനവും ഡീസലിന് 59.1 ശതമാനവുമാണ് നികുതി.ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളെ അകാരണ മായി നികുത്തി ചുമത്തി ശിക്ഷിക്കുകയാണെന്നും ഫോഗ്‌നാന്‍ പറഞ്ഞു.
പൊതുഗതാഗതത്തിന്റെ അപര്യാപ്തതമൂലമാണ് ഗ്രാമീണര്‍ അവരുടെ വാഹനം ഉപയോഗിക്കാന്‍ നിര്‍ബന്ധിതമാകുന്നത്.സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ഇന്ധനത്തിന്മേലുള്ള നികുതി ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ അയര്‍ലണ്ടിന്റെ ഭാഗ്യ കാലമാണ് എന്നിട്ടും വാഹന ഉടമകള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നില്ല.ഫോഗ്‌നാന്‍ പറഞ്ഞു
വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലിലാണ് ഇപ്പോള്‍ ഇന്ധനവിലയെന്ന് എ.എ അയര്‍ലണ്ട് സര്‍വെ വ്യക്തമാക്കുന്നു.ഒരു ലിറ്റര്‍ പെട്രോളിന് 135.1സിയും ഡീസലിന് 123.5സിയുമാണ് വില .പെട്രോള്‍ വില കഴിഞ്ഞ മാസത്തേക്കാളും 1സി കുറഞ്ഞു. ഡീസലില്‍ 2സിയിലേറെയാണ് കുറവുണ്ടായത്.ഇതിനിടെ ഇന്ധന വില ബാരലിന് 55.85ല്‍ നിന്ന് 53.34 ആയി താഴെയെത്തുകയും ചെയ്തിട്ടുണ്ട്.















