ഒഫേലിയ അമേരിക്കക്കാരനെ അയര്‍ലണ്ടില്‍ തടഞ്ഞുവച്ചു ! ലോട്ടറിയിലൂടെ ഭാഗ്യവാനാക്കാന്‍ …..

ഡബ്ലിന്‍:ഒഫേലിയാ ഭാഗ്യവും കൊണ്ട് വരുമോ? ഇല്ലെന്ന് ആര് പറഞ്ഞാലും അമേരിക്കയില്‍ നിന്നും അയര്‍ലണ്ടില്‍ ടൂറിസ്റ്റായി എത്തിയ അജ്ഞാതനായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ഒരു യാത്രക്കാരന്‍ അത് സമ്മതിക്കില്ല.

ഒഫേലിയയുടെ ദിനങ്ങളില്‍ അയര്‍ലണ്ടില്‍ കുടുങ്ങിപ്പോയ അമേരിക്കന്‍ വിനോദസഞ്ചാരിയെ ഭാഗ്യം വിടാതെ പിന്‍തുടരുകയായിരുന്നു. ആദ്യം 200 യൂറോയുടെ ലോട്ടറി. പിറ്റേന്നു കിട്ടിയത് 250,000 യൂറോ! ഒഫേലിയ തന്നെ അയര്‍ലണ്ടില്‍ തടഞ്ഞുവച്ചത് ഈ ഭാഗ്യംകൂടി തന്നുവിടാനാണെന്നു വിശ്വസിക്കുകയാണ് ഇയാള്‍.

ആദ്യദിവസം 235ഡോളറിന്റെ (200 യൂറോ) ലോട്ടറിയടിച്ചപ്പോള്‍തന്നെ കക്ഷിക്ക് ഭാഗ്യം മണത്തു. കൂടുതല്‍ വലിയ ഭാഗ്യം കാത്തിരിക്കുന്നതായ തോന്നല്‍. മടിക്കാതെ പിറ്റേന്നും ലോട്ടറി എടുത്തു; വമ്പന്‍ ഭാഗ്യത്തിലേക്ക്. ആദ്യം ലോട്ടറി അടിച്ചതിന്റെ സന്തോഷത്തില്‍ സുഹൃത്തും കുടുംബവുമായി ഡിന്നറിനു പോകാന്‍ തീരുമാനിച്ചു.

ഡിന്നറിനു മുന്‍പായി തലേന്ന് സ്‌ക്രാച്ച് കാര്‍ഡ് വാങ്ങിയ അതേ ഡേബ്രേക്കില്‍നിന്ന് ഒരു കാര്‍ഡുകൂടി വാങ്ങി. സ്‌ക്രാച്ച ചെയ്തപ്പോള്‍ അയാള്‍ക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. പല പ്രാവശ്യം നോക്കി ഉറപ്പുവരുത്തിയിട്ടം വിശ്വാസം വരാതെ സുഹൃത്തിനെക്കൊണ്ടും വായിപ്പിച്ചശേഷമാണ് 100% വിശ്വസിച്ചത്. ഒടുവില്‍ നാഷണല്‍ ലോട്ടറിയില്‍ വിളിച്ച് ഉറപ്പാക്കുകയും ചെയ്തു. അയര്‍ലണ്ടില്‍ പന്ത്രണ്ടാം തവണയാണ് ഈ ഭാഗ്യവാന്‍ എത്തുന്നത്.

മുന്‍പും ഒട്ടേറെ അമേരിക്കക്കാര്‍ക്ക് അയര്‍ലണ്ടിലെ സ്‌ക്രാച്ച് കാര്‍ഡുകള്‍ വമ്പന്‍ ഭാഗ്യങ്ങള്‍ നേടിക്കൊടുത്തിട്ടുണ്ട്.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *