ചാള്‍സ് രാജകുമാരനെ കാത്ത് ബ്രിട്ടന്റെ സിംഹാസനം …

ഡബ്ലിന്‍ : ചാള്‍സ് രാജകുമാരനെ ബ്രിട്ടന്റെ രാജാവാക്കാന്‍ എലിസബത്ത് രാജ്ഞി തയ്യാറെടുക്കുന്നു.92ലെത്തിയ രാജ്ഞി 95 ന് മുമ്പേ കിരീടം ഉപേക്ഷിക്കുമെന്ന് കൊട്ടാര കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നു!നിലവിലുള്ള റീജന്‍സി ആക്ട് പ്രകാരമായിരിക്കും ‘കിരീടധാരണം’ നടക്കുക.ഇതിനുള്ള നടപടികള്‍ മുമ്പോട്ടുപൊയ്ക്കൊണ്ടിരിക്കുകയാണെന്ന് റോയല്‍ കമന്റേറ്റര്‍ റോബര്‍ട്ട് ജോബ്സണ്‍ പറഞ്ഞു.

അടുത്ത കാലത്തുതന്നെ ചാള്‍സ് ചുമതലയേല്‍ക്കുമെന്ന് ജോബ്സണ്‍ പറഞ്ഞു.രാജ്ഞി ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ മൂത്ത മകന്‍ രാജാവായി ചുമതലയേല്‍ക്കുമെന്നാണ് കരുതുന്നത്.95 വയസ്സുവരെയേ ജീവിച്ചിരിക്കുകയുള്ളുവെന്നാണ് എലിസബത്ത് രാജ്ഞി കരുതുന്നത്. അതിനാല്‍ മുമ്പ് തന്നെ രാജാധികാരം ചാള്‍സിനു കൈമാറാനാണ് ആഗ്രഹിക്കുന്നത്.

1952ല്‍ പിതാവ് ജോര്‍ജ് ഏഴാമന്‍ മരിച്ചതിനെ തുടര്‍ന്നാണ് രാജ്ഞി അധികാരമേറ്റത്.ഏറ്റവും കൂടുതല്‍ കാലം രാജാധികാരം കൈയ്യാളിയതും രാജ്ഞിതന്നെയാണ്.ഇവര്‍ സ്ഥാനമൊഴിയുന്ന പക്ഷം മൂത്ത മകന്‍ ചാള്‍സ് രാജാവാകും. അതാണ് നിയമം.ഇദ്ദേഹം സ്ഥാനത്യാഗം ചെയ്താല്‍ മൂത്ത മകന്‍ പ്രിന്‍സ് വില്യം രാജാവാകും.പ്രിന്‍സ് ജോര്‍ജാകും മൂന്നാം തലമുറയിലെ രാജാവ്.ഇപ്പോള്‍ ഇദ്ദേഹത്തിന് മൂന്ന് വയസ്സേയുള്ളു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *