ഡബ്ലിന്‍ :അയര്‍ലണ്ടിലുടനീളം കനത്ത മഴയ്ക്കും ,വെള്ളപ്പൊക്കത്തിനും വഴിയൊരുക്കി ഹരിക്കേന്‍ ഗെര്‍ട്ടിന്റെ അനുരണനങ്ങള്‍ ഏതാനം ദിവസങ്ങള്‍ കൂടി ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണം.
ഹില്‍ മേഖലയില്‍ 30മില്ലിമീറ്റര്‍ മുതല്‍ 50മില്ലിമീറ്റര്‍ വരെ മഴയാണ് കാലാവസ്ഥാ പ്രവചനം.കോണക്ട്ട് ,കാവന്‍,മോണഗന്‍,,ഡോണഗല്‍, ഡബ്ലിന്‍, കില്‍ഡെയര്‍,പോര്‍ട്ട് ലീഷ്, ലോംഗ്ഫോര്‍ഡ്,ലൂത്ത്,വിക്ലോ,ഒഫാലി,വെസ്റ്റ് മീത്ത്,മീത്ത്,ക്ലയര്‍,നോര്‍ത്ത് ടിപ്പററി എന്നിവിടങ്ങളില്‍ ഹാരിക്കേന്‍ ഗെര്‍ട്ട് ശക്തമാവുകയാണ്.
കൗണ്ടി കെറിയില്‍ പെയ്ത അതിശക്തമായ മഴ നൂറുകണക്കിന് വിനോദസഞ്ചാരികളെ ക്ലേശത്തിലാക്കി
ഇന്ന് ഇടിയോടു കൂടിയ മഴയ്ക്കും ചില മേഖലകളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.രാത്രിയില്‍ നല്ല ചൂടായിരിക്കും.വെള്ളിയാഴ്ച വരെയും കാലാവസ്ഥയില്‍ കാര്യമായ മാറ്റം ഉണ്ടാകില്ല.
.















