ഡബ്ലിന്‍ : ഡബ്ലിനില്‍ 18കാരിയായ സ്പാനിഷ് വിദ്യാര്‍ഥിനി ക്രൂരമായ ബലാല്‍സംഗത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ഗാര്‍ഡ കസ്റ്റഡിയിലെടുത്തെങ്കിലും കേസ് ചാര്‍ജ് ചെയ്യാതെ പിന്നീട് വിട്ടയച്ചു.എന്നാല്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇയാളെ ഇന്നലെ വീണ്ടും അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ടും,ഞായറാഴ്ച രാവിലെയുമായാണ് റിംഗ് സെന്റ് ഏരിയയിലെ പീജിയണ്‍ ഹൗസ് റോഡിനടുത്ത് തലസ്ഥാനത്തെ ഞെട്ടിച്ച ബലാല്‍സംഗം നടന്നത്.ടെന്റില്‍ കെട്ടിയിട്ടാണ് യുവതിയെ ബലാല്‍സംഗത്തിനിരയാക്കിയത്.
ഡബ്ലിന്‍ സിറ്റി സെന്ററില്‍ നിന്നും യുവതിയെ ഇയാള്‍ കൂട്ടിയത് താമസസൗകര്യം ശരിയാക്കി കൊടുക്കാമെന്നും സ്ഥലങ്ങള്‍ കാണാമെന്നും പറഞ്ഞാണ്.ട്രെയിനില്‍ കയറി സാന്‍ഡിമൗണ്ടില്‍ എത്തിയതോടെ പ്രതി യുവതിയെ അക്രമിക്കാന്‍ തുടങ്ങി.
തികച്ചും വിജനമായ സ്ഥലത്താണ് സംഭവം നടന്നത്.യുവാവിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട വിദ്യാര്‍ഥിനി അടുത്തൊരു വീട്ടില്‍ അഭയം തേടുകയും അവരുടെ സഹായത്തോടെ ഡോണിബ്രൂക്ക് ഗാര്‍ഡ സ്‌റേറഷനില്‍ വിവരം അറിയിക്കുകയും ചെയ്തു.സംഭവത്തില്‍ അറസ്റ്റിലായ യുവാവിനെ ചോദ്യം ചെയ്തെങ്കിലും കാര്യമായ തെളിവുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്നു വിട്ടയയ്ക്കുകയായിരുന്നുവെന്ന് ഗാര്‍ഡ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അവര്‍ വെളിപ്പെടുത്തി.തീര്‍ത്തും ഒറ്റപ്പെട്ട ഈ മേഖലയിലെ സുരക്ഷാകാര്യത്തില്‍ സമീപവാസികള്‍ വളരെ ശ്രദ്ധിക്കണമെന്ന് ഷീന്‍ഫെയ്ന്‍ കൗണ്‍സിലര്‍ ക്രിസ് ആണ്‍ഡ്രൂസ് പറഞ്ഞു.
ഐറീഷ് ടൗണ്‍ ഗാര്‍ഡയോട് ഈ പ്രദേശത്ത് തുടര്‍ച്ചയായി സന്ദര്‍ശനം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.















