ഡബ്ലിന്‍ :ഡബ്ലിനില്‍ നിലവില്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന റെന്റ് എ ബൈക്ക് രീതിയിലുള്ളത് പോലെ ഇലക്ട്രിക് കാറുകള്‍ വാടകയ്ക്ക് നല്‍കുന്ന പദ്ധതിയുമായി സര്‍ക്കാര്‍.
ഈ വര്‍ഷാവസാനത്തോടെ പദ്ധതി നടപ്പാക്കും.ഇലക്ട്രിക് വാഹനങ്ങളെ ജനപ്രിയമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വാടകയ്ക്ക് നല്‍കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്.100 ഇലക്ട്രിക്കല്‍ വാഹനങ്ങളാണ് സിറ്റിയില്‍ ആദ്യ ഘട്ടത്തില്‍ ലഭ്യമാക്കുക.ഡ്രൈവിംഗില്‍ നൂതനമായ മാറ്റങ്ങള്‍ കൊണ്ടുവരികയാണ് സര്‍ക്കാര്‍ ഉദ്ദേശമെന്ന് കാലാവസ്ഥാ വ്യതിയാന മന്ത്രി ഡെനിസ് നോട്ടന്‍ ഐറീഷ് മാധ്യമങ്ങളോട് പറഞ്ഞു.
ഇലക്ട്രിക്കല്‍ വാഹനങ്ങളുടെ ഉപയോഗം വേണ്ടത്ര രീതിയില്‍ വ്യാപിക്കുന്നില്ല.ഇത് നിരാശാജനകമാണ്.ഇതിനെ മറികടക്കാനാണ് വാഹനങ്ങള്‍ വാടകകയ്ക്കു നല്‍കുന്ന പദ്ധതി ആവിഷ്‌കരിക്കുന്നത്.’ഒരു മെംബര്‍ഷിപ്പുണ്ടാകും അതെടുക്കുക,നിങ്ങള്‍ക്കിഷ്ടമുള്ള ഇടത്തേക്ക് പോവുക.അതിനുള്ള വാടകയും നല്‍കുക.ഇത്തരം വാഹനങ്ങള്‍ പരിചയപ്പെടാനും ഓടിച്ചു പരിചയിക്കാനുമുള്ള അവസരമാകും അത്. ഇതു സംബന്ധിച്ച വിശദമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്’. മന്ത്രി പറഞ്ഞു.
അടുത്ത മാസത്തോടെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമാകും.ഈ വര്‍ഷം തന്നെ ഇലക്ട്രിക്കല്‍ വാഹനങ്ങള്‍ കളത്തിലിറക്കും – മന്ത്രി പറഞ്ഞു.അയര്‍ലണ്ടില്‍ ഇതുവരെ 1825 ഇലക്ട്രിക്കല്‍ വാഹനങ്ങള്‍ക്കു മാത്രമേ ലൈസന്‍സുള്ളൂ.















